Header Ads Widget

Responsive Advertisement

Advertisement

ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത് ഏതുതരത്തിലുള്ള സ്മാർട്ട്ഫോണുകളാണ്?

2020-2021 വർഷങ്ങളിൽ സ്മാർട്ട് ഫോണുകൾ വിൽക്കുന്നതിൽ മികച്ച വർഷങ്ങൾ ആയിരുന്നില്ല. കാരണം കോവിഡ്-19 എന്ന മഹാമാരിയും അതിനെ തുടർന്നുള്ള ലോക്ഡൗണ്കളും സ്മാർട്ട്ഫോൺ വിൽപ്പനയെ ലോകമെമ്പാടും ബാധിച്ചിട്ടുണ്ട് ഉണ്ട്. എന്നിരുന്നാലും ലോകമെമ്പാടും സ്മാർട്ട്ഫോണുകൾക്ക് ഇപ്പോഴും വലിയ ഡിമാൻഡ് ഉണ്ട്. കഴിഞ്ഞ വർഷത്തിലെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ലോകത്തിലെ മികച്ച സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ് ഓംഡിയാ എന്ന കമ്പനി 
പ്രസിദ്ധീകരിച്ചു.


Apple iphone 11

2019 സെപ്റ്റംബർ 10 നു പുറത്തിറങ്ങിയ ഈ മോഡൽ 2020 പകുതിയോടെ ലോകത്തിലെ തന്നെ ഏറ്റവും വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോൺ ആയി മാറി.
2020 കഴിയുന്നതോടെ 64.8 മില്യൺ iphone 11 ആണ് വിറ്റഴിക്കപ്പെട്ടത് . നിലവിൽ ഓൺലൈനായും ഓഫ്‌ലൈനായും ഈ മോഡൽ വിറ്റഴിക്കപ്പെടുന്നുണ്ട് . നിലവിലെ വില 49900 രൂപയാണ്. 

Apple iphone 12

2020 ഒക്ടോബർ 13 ന് പുറത്തിറങ്ങിയ ഈ മോഡൽ 38.1 മില്യൺ ഫോണുകളാണ് ലോകമെമ്പാടുമായി വിറ്റഴിച്ചത് . ഇന്ത്യയിൽ ഈ മോഡലിൻ്റെ നിലവിലെ വില 59999 രൂപ ആണ്.

Samsung Galaxy S20

2020 ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഫോണുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ആണ് സാംസങ് ഗാലക്സി S20 വരുന്നത് . 2020 ഫെബ്രുവരി 11ന് ലോഞ്ച് ചെയ്ത ഈ മോഡൽ ലോകത്തിൽ 28 മില്യൺ ഫോണുകളാണ് വിറ്റഴിക്കപ്പെട്ടത്. സാംസങ് ഗാലക്സി എസ് സീരിയസിൻ്റെ ഭാഗമായി രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഒരു ആൻഡ്രോയ്ഡ് അധിഷ്ഠിത സ്മാർട്ട്ഫോണാണ് സാംസങ് ഗ്യാലക്സി എസ് 20. ഇത് പുറത്തിറങ്ങിയതോടെ S20 സീരീസിലെ തന്നെ മറ്റു ഫോണുകളും സാംസങ് പുറത്തിറക്കി.

Apple iPhone SE 2

2020 ഏപ്രിൽ 15 ന് ഐഫോൺ 8 , 8 പ്ലസ്  
എന്നീ മോഡലുകൾ നിർത്തലാക്കിയതിനെ തുടർന്ന് ആപ്പിൾ സെക്കൻഡ് ജനറേഷനായി പുറത്തിറക്കിയ മോഡലാണ് Apple iPhone SE 2. ആപ്പിൾ ഐഫോൺ SE 2 അല്ലെങ്കിൽ ആപ്പിൾ ഐഫോൺ SE 2020 എന്ന പേരിൽ അറിയപ്പെടുന്ന ഈ മോഡൽ 2020 മെയ് 12 നാണ് പുറത്തിറങ്ങിയത്.
24.2 മില്യൺ ഫോണുകൾ ആണ് ലോകത്തിൽ വിറ്റഴിക്കപ്പെട്ടത് .

Samsung Galaxy A51 

2020 ജനുവരിയിൽ പുറത്തിറങ്ങിയ ഈ മോഡൽ 23.2 മില്യൺ ഫോണുകളാണ് ലോകമെമ്പാടുമായി വിറ്റഴിച്ചത്. അതുകൊണ്ടുതന്നെ ലോകത്തിലെ ആൻഡ്രോയ്ഡ് ബഡ്ജറ്റ് ലെവൽ ഫോണുകളിൽ ഏറ്റവുമധികം വിൽക്കപ്പെട്ട ഒരു മോഡലായി ഇത് അറിയപ്പെടുന്നു.


Samsung Galaxy A21s

ലോകമെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പട്ടികയിലെ സാംസങ്ങിൻ്റെ 
A സീരിയലിലെ മറ്റൊരു സ്മാർട്ട്ഫോണാണ് സാംസങ് ഗാലക്സി A21s.
2020 മെയ് 15 ന് പുറത്തിറങ്ങിയ ഈ മോഡൽ 19.4 മില്യൺ ഫോണുകളാണ് പല
രാജ്യങ്ങളിലായി വിറ്റഴിക്കപ്പെട്ടത്.

Apple iPhone 12pro Max

2020 നവംബർ 13 ന് കാലിഫോർണിയയിലെ കുപെർട്ടിനോയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്ത iphone 12 pro max ലോകമെമ്പാടുമായി വിറ്റഴിച്ചത് 16.8 മില്യൺ ഫോണുകളായിരുന്നു. Iphone 13 പുറത്തിറങ്ങിയെങ്കിലും ഓൺലൈനായും ഓഫ്‌ലൈനായും iphone 12 pro max ഇപ്പോഴും മാർക്കറ്റുകളിൽ ലഭ്യമാണ്. നിലവിലെ വില 129900 ആണ്.

Samsung Galaxy A11 

സാംസങ് അങ്ങ് രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത സാംസങ്ങിനെ സ്റ്റാർട്ടിങ് ലെവൽ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണാണ് സാംസങ് ഗാലക്സി A11. 
2020 മാർച്ച് 14ന് പുറത്തിറങ്ങിയ ഈ മോഡൽ 15.3 മില്യൺ ഫോണുകളാണ് വിറ്റഴിച്ചത്.

Xiaomi Redmi Note 9 pro

ഷവോമി ബ്രാൻഡിൻ്റെ റെഡ്മി നോട്ട് സീരിയലിലെ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണാണ് Redmi note 9 pro.
2020 മാർച്ച് 12 ന് പുറത്തിറങ്ങിയ ഈ മോഡൽ ലോകമെമ്പാടുമായി 15 മില്യൺ ഫോണുകൾ വിറ്റഴിക്കപ്പെട്ടു.





Post a Comment

0 Comments

Looped Slider