Header Ads Widget

Responsive Advertisement

Advertisement

ഒപ്പോ A54 ഒരു കിടിലൻ ബജറ്റ് ലെവൽ സ്മാർട്ട്ഫോൺ

മാർക്കറ്റിൽ ഇപ്പോൾ നല്ല രീതിയിൽ സെയിൽ ആയി കൊണ്ടിരിക്കുന്ന ഒരു മോഡൽ ആണ് ഒപ്പോ A54. 

നമുക്കിന്ന് അതിൻറെ ഡീറ്റെയിൽ ആയിട്ടുള്ള ഒരു റിവ്യൂ നോക്കാം
ആദ്യം തന്നെ അതിൻറെ ഡിസ്പ്ലേ കുറിച്ച് പറയുകയാണെങ്കിൽ . 6.51 ഇഞ്ച് പഞ്ച് ഹോൾ ഡിസ്പ്ലേ ആണ് ഓപ്പോ A54 ൽ കൊടുത്തിരിക്കുന്നത്. ഇതിൻറെ ബസൽസ് കുറവായതുകൊണ്ട് നല്ല വ്യൂവിങ് എക്സ്പീരിയൻസ് ആയിരിക്കും.
കൂടാതെ കണ്ണിൻറെ പ്രൊട്ടക്ഷനു വേണ്ടി All day eye care എന്ന ഒരു ഫീച്ചർ കൂടി ഒപ്പോ A54 ൽ കൊടുത്തിട്ടുണ്ട് . അതായത് ഓട്ടോമാറ്റികലി സൺലൈറ്റ് സ്ക്രീൻ , മൂൺ ലൈറ്റ് സ്ക്രീൻ ബ്രൈറ്റ്നെസ്സ് അഡ്ജസ്റ്റ് ചെയ്യുന്ന ഒരു ഫീച്ചർ ആണ് all day eye care sreen . കൂടാതെ ഒരു പ്രീമിയം ലുക്കിന് വേണ്ടി സെൽഫി ക്യാമറ എടുക്കുമ്പോൾ അതിനുചുറ്റും ഒരു ഡാസ്ലിങ് ലൈറ്റ് എഫക്ട് കൂടി കൊടുത്തിട്ടുണ്ട് . സാധാരണയായി പ്രീമിയം മോഡലിൽ കണ്ടുവരുന്ന ഒരു ഫീച്ചർ ആണിത് . 
ഈ മോഡലിൽ സൈഡ് ഫിംഗർപ്രിൻറ് അൺലോക്ക് ആണ് വരുന്നത് . അതുകൊണ്ട് കുറച്ചുകൂടി കൺവീനിയൻ്റ് ആയി ഇത് യൂസ് ചെയ്യാം . അതായത് ആദ്യം ഇറങ്ങിയ സ്മാർട്ഫോണുകളിൽ എല്ലാം ബാക്ക് സൈഡിൽ ആയിരുന്നു ഫിംഗർ പ്രിൻറ് . അപ്പോഴെല്ലാം ഫോൺ എവിടെയെങ്കിലും പ്ലേസ് ചെയ്തു വയ്ക്കുകയാണെങ്കിൽ അൺലോക്ക് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും. ഇതിൻറെ സൈഡ് ഫിംഗർ പ്രിൻറ് ആയതുകൊണ്ട് കുറച്ചുകൂടി ഈസിയായി അൺലോക്ക് ചെയ്യാം. 
കൂടാതെ ഇത് 0.2, 0.3 സെക്കൻഡ്സിൽ അൻലോക്ക് ചെയ്യാൻ സാധിക്കും. നമ്മുടെ ഫൈവ് ഫിംഗേഴ്സ് വരെ ഇതിൽ ആഡ് ചെയ്യാൻ സാധിക്കും.


മൂന്ന് ഡിഫറെൻറ് കളേഴ്സ് ലാണ് ഇത് മാർക്കറ്റിൽ ഇറങ്ങിയിരിക്കുന്നത്.

Starry Blue 
Crystal Black 
Moonlight Gold 

ഇനി ഇതിൻറെ പെർഫോമൻസ് പാർട്ടിലേക്ക് നോക്കുകയാണെങ്കിൽ. ഇതിൽ 5000mAh ൻ്റെ ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത് . അതുകൂടാതെ ഇതിൽ 18W വാട്സിൻ്റെ ഫാസ്റ്റ് ചാർജിങ്ഗും കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വെറും 60 മിനിറ്റുകൊണ്ട് ഇതിൽ 75% നു മുകളിൽ ഇതിൽ ചാർജ് കയറും .

4gb Ram 64gb Rom 
4gb Ram 128gb Rom
6gb Ram 128gb Rom

എന്നീ 3 വരിയൻ്റിൽ ആണ് ഇത് മാർക്കറ്റിൽ ഇറങ്ങിയിട്ടുള്ളത് . 
രണ്ടു സിമ്മും ഒരു മെമ്മറി കാർഡും ഇടാവുന്ന ത്രീ കാർഡ് സ്ലോട്ട് ആണ് ഇതിൽ വരുന്നത് . 

ഇനീ ഇതിൻറെ പ്രോസസർ വൈസ് നോക്കുകയാണെങ്കിൽ 2.3Ghz വരുന്ന മീഡിയാ ടെക്ൻറെ പ്രൊസസറാണ് ഇതിൽ കൊടുത്തിട്ടുള്ളത്. 
ക്യാമറ പാർട്ടിലേക്കി നോക്കുകയാണെങ്കിൽ 16MP യുടെ സെൽഫി ക്യാമറയും 13MP+2MP+2MP AI ട്രിപ്പിൾ ക്യാമറയും ആണ് കൊടുത്തിരിക്കുന്നത് . ലോ ലൈറ്റിൽ മികച്ച ക്വാളിറ്റിയിൽ ഫോട്ടോസ് എടുക്കുവാനായി അൾട്രാ നൈറ്റ് മോഡ് കൊടുത്തിട്ടുണ്ട് . കൂടാതെ ഒബ്ജക്ടീവിനെ 4cm വരെ ക്ലോസ് ആയി പോയി ഫോട്ടോ എടുക്കാൻ മാക്രോ മോഡും കൊടുത്തിട്ടുണ്ട്. ഫോട്ടോഗ്രാഫിയിൽ വരുന്ന മറ്റൊരു ഫീച്ചറാണ് AI ബ്യൂട്ടിഫിക്കേഷൻ .
Ai ബ്യൂട്ടിഫിക്കേഷനിൽ ഫോട്ടോ എടുക്കുമ്പോൾ സ്കിൻ കളർ , സ്കിൻ ടോൺ എല്ലാം ആർട്ടിഫിഷ്യൽ ആയി സെൻസ് ചെയ്ത് നല്ലൊരു ഇമേജ് ഔട്ട്പുട്ട് കിട്ടുന്നതാണ്.

Post a Comment

1 Comments

Looped Slider