Header Ads Widget

Responsive Advertisement

Advertisement

സ്മാർട്ട് ഫോൺ ഇൻഷുറൻസുകൾ എങ്ങനെ ചെയ്യാം . സ്മാർട്ട് ഫോണുകൾ ഇൻഷുറൻസ് ചെയ്യുന്നത് നല്ലതാണോ?

ഒരുപാട് ഫിനാൻസ് കമ്പനികൾ സ്മാർട്ട്ഫോണിനു ഇൻഷുറൻസ് ചെയ്തു കൊടുക്കുന്നുണ്ട് . അതുപോലെ സ്മാർട്ട് ഫോണുകൾ ഇൻഷുറൻസ് ചെയ്യുന്നതിലൂടെ നമ്മുക്ക് ഒരുപാട് പ്രയോജനവും ഉണ്ടാകാറുണ്ട് . എന്നാൽ എല്ലാ സ്മാർട്ട്ഫോൺ യൂസേഴ്സിനും ഇത് പ്രയോജനപ്പെട്ടു എന്ന് വരില്ല.
കാരണം എല്ലാവരും ഫോൺ യൂസ് ചെയ്യുന്നത് പല രീതിയിലായിരിക്കും. അതായത് ഓരോ സ്മാർട്ട്ഫോൺ യൂസേഴ്സിനും പലതരത്തിലുള്ള ഉപയോഗങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. ചിലർ വളരെ റഫ് ആയിട്ടായിരിക്കും യൂസ് ചെയ്യുക എന്നാൽ മറ്റുചിലർ വളരെ സൂക്ഷിച്ച് ഫോൺ ഉപയോഗിക്കുന്നവരും ഉണ്ടായിരിക്കും. അങ്ങനെയാണെങ്കിൽ ഓരോ യൂസേഴ്സിനും ഓരോ രീതിയിലുള്ള ഇൻഷുറൻസ് എടുക്കാവുന്നതാണ്


അതിനായി ഏതൊക്കെ കമ്പനികൾ ഏതു ടൈപ്പിലുള്ള ഇൻഷുറൻസുകൾ ആണ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.
ആദ്യം തന്നെ ബജാജ് ഫിനാൻസ് കൊടുക്കുന്ന ഇൻഷുറൻസ് സ്കീമുകളെ കുറിച്ച് നോക്കാം

ബജാജ് ഫിനാൻസിൻ്റെ ഇൻഷുറൻസ് എടുക്കുമ്പോൾ രണ്ടു രീതിയിലാണ് ഇൻഷുറൻസ് വരുന്നത്

1. Full cover ഇൻഷുറൻസ്

ബജാജ് ഫിനാൻസ് വഴി സ്മാർട്ട്ഫോൺ പർച്ചേസ് ചെയ്യുമ്പോൾ മാത്രമേ ഈ ഇൻഷുറൻസ് നമുക്ക് ആഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. അതായത് നമ്മൾ ഏതെങ്കിലും ഒരു സ്മാർട്ട്ഫോൺ ബജാജ് ഫിനാൻസ് വഴി തവണ വ്യവസ്ഥയിൽ എടുക്കുമ്പോൾ അതിനോടൊപ്പം സ്മാർട്ട് ഫോണിനും ഇൻഷുറൻസ് ആഡ് ചെയ്യാം . ഇത് ഫുൾ കവർ ഇൻഷുറൻസ് ആയിരിക്കും . അതായത് സ്മാർട്ട് ഫോൺ മോഷണം പോകുന്നത് ഒഴിച്ച് സ്മാർട്ട്ഫോണിന് വേറെ എന്തു സംഭവിച്ചാലും ഈ ഇൻഷുറൻസ് ലൂടെ നമുക്ക് ക്ലെയിം ചെയ്യാവുന്നതാണ്. ഈ ഇൻഷുറൻസിൻ്റെ ടൈം പീരീഡ് ഒരു വർഷത്തേക്കാണ് . ഒരു വർഷത്തിൽ രണ്ടുതവണ ഇതു ക്ലെയിം ചെയ്യാം. കൂടാതെ ഈ ഇൻഷുറൻസിന് മുടക്കുന്ന ക്യാഷ് ആദ്യം തന്നെ അടയ്ക്കേണ്ടതില്ല . സ്മാർട്ട്ഫോൺ തവണവ്യവസ്ഥയിൽ പർച്ചേസ് ചെയ്യുമ്പോൾ ഏതു സ്കീം ആണോ സെലക്ട് ചെയ്തത് അതിനനുസരിച്ച് മാസം ചെറിയ ഒരു തുക അടച്ചാൽ മതി ആയിരിക്കും. 
 
2. സ്ക്രീൻ പ്രൊട്ടക്ഷൻ 

ഈ ഇൻഷുറൻസ് സ്കീം സ്മാർട്ട്ഫോൺ ഫിനാൻസ് വഴിയോ റെഡി പെയ്മെൻറ് വഴിയോ പർച്ചേസ് ചെയ്ത് വാറൻ്റി ആക്ടിവേഷൻ നടന്ന ദിവസം തന്നെ ഇൻഷുറൻസ് ആഡ് ചെയ്യണം . ഇതും ഒരു വർഷത്തെ ടൈം പിരീഡ് ആണ് വരുന്നത്. 

അടുത്തതായി HDB ഫിനാൻസ്ൻറെ ഇൻഷുറൻസ് സ്കീമുകളെ കുറിച്ചാണ് പറയാൻ പോകുന്നത് 

ഇതിൽ മൂന്ന് ടൈപ് സ്കീമുകൾ ആണ് വരുന്നത്

1. സ്ക്രീൻ പ്രൊട്ടക്ഷൻ 

HDB ഫിനാൻസ്ൻറെ ഈ ഇൻഷുറൻസ് സ്കീം ആഡ് ചെയ്യണമെങ്കിൽ സ്മാർട്ട്ഫോൺ പർച്ചേസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് ആഡ് ചെയ്തിരിക്കണം. ഈ ഇൻഷുറൻസ് ആഡ് ചെയ്യുന്നതിലൂടെ സ്മാർട്ട്ഫോണിൻ്റെ ഡിസ്പ്ലേ കംപ്ലൈൻറ്സ് മാത്രമേ കവർ ചെയ്യുകയുള്ളൂ . അതായത് ഫോൺ നിലത്തുവീണ് ഡിസ്പ്ലേ പൊട്ടുകയോ അല്ലെങ്കിൽ ഡിസ്പ്ലേക്കി വാട്ടർ ഡാമേജ് ആവുകയോ . എന്നീ കംപ്ലൈൻ്റുകൾ മാത്രമാണ് ക്ലെയിം ചെയ്യാൻ സാധിക്കുകയുള്ളൂ. അല്ലാതെ സ്മാർട്ട് ഫോണിൻറെ മദർബോർഡ് കംപ്ലൈൻറ് ആവുകയോ ഡിസ്പ്ലേ കംപ്ലൈൻറ് ഒഴിച്ചുള്ള മറ്റു ഫിസിക്കൽ ഡാമേജുകൾ ഒന്നും ഈ ഇൻഷുറൻസ് ആഡ് ചെയ്യുന്നതിലൂടെ ക്ലെയിം ചെയ്യാൻ സാധിക്കുകയില്ല. ഒരു വർഷത്തേക്കാണ് ഇൻഷുറൻസ് കാലാവധി വരുന്നത്. ഒരു വർഷത്തിൽ ഒരു തവണ മാത്രമാണ് ഇത് ക്ലെയിം ചെയ്യാൻ സാധിക്കുകയുള്ളൂ.

2. സ്ക്രീൻ പ്രൊട്ടക്ഷൻ പ്ലസ്

HDB ഫിനാൻസിൻ്റെ ഇൻഷുറൻസ് ഈ സ്കേമിൻ്റെ കാലാവധി ആകെ 18 മാസത്തേക്കാണ് വരുന്നത് . അതിൽ ആദ്യത്തെ 12 മാസം സ്മാർട്ട് ഫോണിൻറെ ഡിസ്പ്ലേയാണ് കവർ ചെയ്യുന്നത്. അതുകൊണ്ട് ആദ്യത്തെ ഒരു വർഷത്തേക്ക് ഡിസ്പ്ലേ സംബന്ധിച്ചുള്ള കംപ്ലൈൻറ് കൾ മാത്രമാണ് ക്ലെയിം ചെയ്യാൻ സാധിക്കുകയുള്ളൂ . ബാക്കി വരുന്ന ആറു മാസം എക്സ്റ്റൻഡഡ് വാറണ്ടി ആണ് വരുന്നത് . ഇതിൽ സ്മാർട്ട് ഫോണിൽ ഉണ്ടാവുന്ന ഇൻ്റേണൽ ഇഷ്യൂസ് മാത്രമാണ് കവർ ചെയ്യുക. ഫിസിക്കൽ ഡാമേജ് ഒന്നും തന്നെ കവർ ചെയ്യാൻ സാധിക്കുകയില്ല.

3.എക്സ്റ്റൻഡഡ് വാറൻ്റി

HDB ഫിനൻസിൻ്റെ ഈ ഇൻഷുറൻസ് സ്കീം ആഡ് ചെയ്യുന്നതിലൂടെ സ്മാർട്ട്ഫോണിൻ്റെ വാറൻ്റി രണ്ടു വർഷത്തേക്ക് ലഭിക്കുന്നു. അതായത് നോർമൽ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഒരു വർഷത്തേക്കാണ് കമ്പനി വാറൻ്റി തരുന്നത് . പക്ഷേ ഇൻഷുറൻസ് സ്കീം ആഡ് ചെയ്യുന്നതിലൂടെ ഒരു വർഷത്തേക്ക് കൂടി വാറൻ്റി ആഡ് ചെയ്തു കിട്ടുന്നു. ഇതിൽ ഫിസിക്കൽ ഡാമേജ് ഒന്നും തന്നെ കവർ ചെയ്യില്ല. സ്മാർട്ട് ഫോണിനു ഉണ്ടാകുന്ന ഇൻ്റേണൽ ഇഷ്യൂസ് മാത്രമേ കവർ ചെയ്യാൻ സാധിക്കുകയുള്ളൂ. 

 ഇനി hdfc ഫിനാൻസ് നൽകുന്ന ഇൻഷുറൻസ് സ്കീം നോക്കാം. 

ഫുൾ ഡാമേജ് പ്രൊട്ടക്ഷൻ 

സ്മാർട്ട്ഫോൺ പർച്ചേസ് ചെയ്ത് വാറണ്ടി ആക്ടിവേഷൻ ചെയ്ത ദിവസം തന്നെ ഈ ഇൻഷുറൻസ് ആഡ് ചെയ്തിരിക്കണം. ഈ ഇൻഷുറൻസ് ആഡ് ചെയ്യുന്നതിലൂടെ ഫോൺ മോഷണം പോകുന്നത് ഒഴികെയുള്ള മറ്റു ഫിസിക്കൽ ഡാമേജ് എല്ലാം ക്ലെയിം ചെയ്യാൻ സാധിക്കും . ഇത് ഒരു വർഷത്തെ ടൈം പിരീഡ് ആണ് വരുന്നത്. ഒരു വർഷത്തിൽ ഒരു പ്രാവശ്യം മാത്രമേ ഇത് ക്ലെയിം ചെയ്യാൻ സാധിക്കുകയുള്ളൂ. 

ഇതിൽ സ്മാർട്ട് ഫോൺ വളരെ റഫ് ആയി യൂസ് ചെയ്യുന്നവർ ഫുൾ ഡാമേജ് പ്രൊട്ടക്ഷൻ പോലുള്ള ഇൻഷുറൻസ് ആഡ് ചെയ്യുന്നത് നന്നായിരിക്കും. അതുപോലെതന്നെ നോർമൽ യൂസേഴ്സിന് എക്സ്റ്റൻഡഡ് വാറൻ്റി പോലുള്ള സ്കീമുകളും യൂസ് ചെയ്യാവുന്നതാണ്. 
 
ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ ഇൻഷുറൻസ് സ്കീമുകളുടെയും റേറ്റ് ഞാൻ ഇവിടെ പറയുന്നില്ല കാരണം ഓരോ സ്മാർട്ട്ഫോണിന് അനുസരിച്ചും ഇൻഷൂറൻസിൻ്റെ റേറ്റിലും വ്യത്യാസം വരുന്നതാണ്.

Post a Comment

2 Comments

Looped Slider