Header Ads Widget

Responsive Advertisement

Advertisement

റിയൽമി 8s 5G ഫുൾ റിവ്യൂ മലയാളം

2021 സെപ്റ്റംബർ 9 നു റീലീസ് ആയ Realme യുടെ ഈ ഒരു മോഡൽ ഓൺലൈനിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ഒരുപാട് സെയിൽ ആയി കൊണ്ടിരിക്കുന്ന സ്മാർട്ട് ഫോൺ ആണ്. ഇപ്പോഴുംഏറ്റവും ലാറ്റെസ്റ്റ് ആയ് മാർക്കറ്റിൽ റൺ ചെയ്യുന്ന ഒരു 5G സ്മാർട്ട് ഫോൺ ആണ് realme 8s.
നമുക്ക് ഇന്നു ഇതിൻ്റെ ഡീറ്റേയ്ൽ ആയ്‌ട്ടുള്ള ഒരു റിവ്യൂ നോക്കാം

പ്രോസസർ

ആദ്യം തന്നെ ഇതിൻ്റെ പ്രോസസർ വൈസ് നോക്കുകയാണെങ്കിൽ ലോകത്തിലെ തന്നെ ആദ്യത്തെ മീഡിയാ ടെക് 810 5G പ്രോസസർ പുറത്തിറക്കിയത് realme 8s ൽ ആണ് . 6(nm) നാനോ മീറ്റർ ടെക്നോളജി യിൽ ആണ് ഇത് വർക് ചെയുന്നത് അതുകൊണ്ടുതന്നെ കുറഞ്ഞ പവറിൽ കൂടുതൽ പെർഫോമൻസ് നൽകാൻ ഇതിനു കഴിയും. അതിനാൽ 2.4 GHz ക്ലോക്ക് സ്പീഡ് ആണ് ഇതിൽ വരുന്നത്.

ഇതിൽ ഉപയോഗിച്ചിരിക്കുന്ന Gpu ( ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ് ) Mali-G57 MC2 ആണ്. 

Gpu എന്നാൽ 
പ്രോസസർ ഡിസ്പ്ലേയിലേക്ക് എന്തെങ്കിലും ഔട്ട്പുട്ട് കൊടുക്കുമ്പോൾ ആ ഫ്രെയിമിനെ സൃഷ്ടിച്ച് മെമ്മറി വേഗത്തിൽ കയ്കാര്യം ചെയ്യാനും രൂപകല്പന ചെയ്യുന്നതിനും വേണ്ടിയുള്ള ഒരു ഇലക്ട്രോണിക് സർക്യൂട്ട് ആണ് GPU.
Mali-G57 MC2 പ്രവർത്തിക്കുന്നത് 16 (nm) നാനോ മീറ്ററിൽ ആണ് അതുപോലെ 950 MHz ഫ്രീക്വൻസി ആണ് വരുന്നത് അതുകൊണ്ട് ഗെയിമിംഗ് പോലുള്ള പ്രവർത്തനങ്ങൾ കൂടുതൽ മികച്ചതാക്കുന്നു. 

മീഡിയ ടെകിൻ്റെ 810 പ്രൊസസറിൽ അഞ്ച് 5G ബാൻഡ് വിഡ്ത് ആണ് വരുന്നത്

N1,N22,N41,N77,N78


ഡിസ്പ്ലേ

ഇനി ഇതിൻറെ ഡിസ്പ്ലേ കുറിച്ച് നോക്കുകയാണെങ്കിൽ 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് ips Lcd ഡിസ്പ്ലേയാണ് ഇതിൽ കൊടുത്തിരിക്കുന്നത്. ഇതിൻറെ ppi (പിക്‌സൽ പർ ഇഞ്ച്) വരുന്നത് 405 ആണ് . 

ppi എന്നാൽ 
സ്ക്രീനിൻ്റെ ഒരു ഇഞ്ചിൽ 405 ഡോട്ട്സ് എന്നാണ് കണക്ക് ppi യുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഡിസ്പ്ലേയുടെ ക്ലാരിറ്റിയും കൂടും. അതുപോലെതന്നെ ഡിസ്പ്ലേയിൽ 180Hz ആണ് ടച്ച് സാംപ്ലിങ് റേറ്റ് വരുന്നത്. 

ടച്ച് സാംപ്ലിങ് റേറ്റ് എന്നാൽ
ഒരു സെക്കൻഡിൽ സ്ക്രീൻ എത്ര തവണ ഇൻപുട്ട് കണ്ടെത്തുന്നു എന്നതിൻറെ എണ്ണത്തിനെയാണ് ടച്ച് സാംപ്ലിങ് റേറ്റ് എന്നു പറയുന്നത് ഇത് Hz ൽ ആണ് കണക്കാക്കുന്നത് . ഈ സ്മാർട്ട് ഫോണിൽ lcd ഡിസ്പ്ലേ ഒരു ഫോൾട്ട് ആണ് . ഡിസ്പ്ലേക്ക് കൂടുതൽ ഇംപോർട്ടൻസ് കൊടുക്കുന്നവർക്ക് ഈ മോഡൽ പ്രയോജനകരം ആകില്ല.

ക്യാമറ

ഇനി ഇതിൻറെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 64 MP + 2MP + 2MP ട്രിപ്പിൾ ക്യാമറയാണ് റിയൽ ക്യാമറാസ് ആയ് കൊടുത്തിരിക്കുന്നത് ഇതിൽ 64 MP മെയിൻ ക്യാമറയും 2MP മാക്രോ ലെൻസും 2MP ഡെപ്ത് ക്യാമറയും ആണ് കൊടുത്തിരിക്കുന്നത്. 
ഇതിൽ ക്യാമറയിലെ അപ്പേർചർ വരുന്നത് 
64 mp f/1.8 
2 mp f/2.4 
2 mp f/2.4 

16 MP യുടെ f/2.1 സെൽഫി ക്യാമറയാണ് കൊടുത്തിരിക്കുന്നത്

ബാറ്ററി

5000 mAh ൻ്റെ ബാറ്ററി ആണ് ഇതിൽ കൊടുത്തിരിക്കുന്നത്. കൂടാതെ 33W സപ്പോർട്ട് ചെയ്യുന്ന ഫാസ്റ്റ് ചർജിങ് ടെക്നോളജിയും ഈ മോഡലിൽ വരുന്നുണ്ട്.അതുകൊണ്ട് ഈ മോഡൽ 75 മിനിറ്റ് കൊണ്ട് ഫുൾ ചാർജ് ആവുന്നത്തായിരിക്കും .
190 ഗ്രാം ആണ് ഫോണിൻ്റെ വെയിറ്റ് വരുന്നത് 

 രണ്ട് കളർസിൽ ആണ് ഈ മോഡൽ മാർക്കറ്റിൽ അവൈലബിൾ ആയിട്ടുള്ളത്  

Universe Blue 
Universe Purple 

അതുപോലെതന്നെ രണ്ട് വേരിയന്റിൽ ആണ് ഇതുള്ളത്

6GB RAM + 128GB ROM 
8GB RAM + 128GB ROM 

5G ക്കി കൂടുതൽ പ്രാധാന്യം കൊടുക്കുന്ന യൂസേഴ്സ് ആണെങ്കിൽ ഇതൊരു നല്ല ഓപ്ഷൻ ആയിരിക്കും ഈ പ്രൈസ് റേഞ്ചിൽ വേറെ മോഡൽസ്നെ കുറിച്ച് അറിയണമെങ്കിൽ താഴെ കാണുന്ന ലിങ്കിൽ കയറി നോക്കാവുന്നതാണ്

Post a Comment

0 Comments

Looped Slider