ആദ്യം തന്നെ ബജാജ് ഫിനാൻസിനെ കുറിച്ച് നോക്കാം
ബജാജ് ഫിനാൻസ്
ഇപ്പോൾ കൂടുതൽ മേഖലകളിലും , സ്ഥലങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു ഫിനാൻസ് കമ്പനിയാണ് ബജാജ് ഫിനാൻസ്. ബജാജ് ഫിനാൻസ് വഴി എങ്ങനെ ഒരു പ്രോഡക്റ്റ് പർച്ചേസ് ചെയ്യാം എന്ന് നോക്കാം .
സിബിൽ സ്കോറിൻ്റെ അടിസ്ഥാനത്തിലാണ് ഈ ഫിനാൻസ് അപ്രൂവ് ആയ് കിട്ടുക .750 നു മുകളിൽ സിബിൽ സ്കോർ ആണ് ഇതിന് വേണ്ടത്.
അതുകൊണ്ടുതന്നെ ഈ ഫിനാൻസ് അപ്പ്രൂവൽ ആവാൻ കുറച്ചു ബുദ്ധിമുട്ടാണ്. ബജാജ് ഫിനാൻസ് വഴി ആദ്യമായി ഒരു പ്രോഡക്റ്റ് പർച്ചേസ് ചെയ്യുവാൻ ആണെങ്കിൽ
ആധാർ കാർഡ്
പാൻ കാർഡ് or (ID കാർഡ് , ലൈസൻസ്)
ബാങ്ക് പാ്ബുക്ക്
എന്നീ ഡോക്യുമെൻ്റുകൾ ആണ് വേണ്ടത്.
ഈ ഡോക്യുമെൻ്റുകൾ ഉപയോഗിച്ച് ആദ്യം ഇത് അപ്രൂവൽ ആകുമോ എന്ന് ചെക്ക് ചെയ്യണം
ഉദാഹരണത്തിന്,
നമ്മൾ ഒരു മൊബൈൽ ആണ് പർച്ചേസ് ചെയ്യുന്നതെങ്കിൽ. മൊബൈൽ ഷോറൂമിൽ പോയതിനുശേഷം മോഡൽ സെലക്ട് ചെയ്യുക. തുടർന്ന് ബജാജിൻ്റെ സ്റ്റാഫുമായി ബന്ധപ്പെട്ട ശേഷം നമ്മുടെ ഡോക്യുമെൻ്റ് എല്ലാം സ്റ്റാഫ് വെരിഫൈ ചെയ്യുന്നതായിരിക്കും വെരിഫിക്കേഷൻ കഴിഞ്ഞ് നമ്മുടെ ഫോണിലേക്ക് വരുന്ന otp (one time password) സ്റ്റാഫുമായി ഷെയർ ചെയ്യുക. അതുകഴിഞ്ഞ് നമുക്ക് ലോൺ അപ്രൂവൽ ആവുമോ ഇല്ലയോ എന്ന് അറിയാൻ സാധിക്കും.
ഇതുവരെ ലോണുകൾ എടുക്കാത്ത ഒരാളാണെങ്കിൽ സിബിൽ സ്കോർ നെഗറ്റീവ് ആയിരിക്കും അങ്ങനെയുള്ള കേസുകളിൽ
ആളുടെ സ്ഥലം, ബാങ്കിൽ നടക്കുന്ന ട്രാൻസാക്ഷൻ , ജോലി എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഫിനാൻസ് അപ്രൂവൽ ആവുക അല്ലാത്തപക്ഷം റിജക്ഷൻ ആവാൻ ചാൻസ് കൂടുതലാണ്. ഇതിനു മുൻപ് വേറെ ഏതെങ്കിലും ഫിനാൻസ് എടുത്തിട്ടുണ്ട് എങ്കിൽ . ആളുടെ സിബിൽ
സ്കോർ 750 ക്കു മുകളിൽ ആണെങ്കിൽ അപ്പ്രൂവൽ ആകും 750 ക്കു താഴെ ആണെങ്കിൽ റിജെക്റ്റ് ആവും.
ഇനി ലോൺ അപ്രൂവൽ ആയി പ്രോഡക്ട് എടുക്കാതെ ലോൺ കാൻസൽ ചെയ്യുകയാണെങ്കിൽ 90 ദിവസം കഴിഞ്ഞ് അടുത്ത ലോൺ എടുക്കാൻ പറ്റുകയുള്ളൂ.
അതുപോലെ ലോൺ ക്യാൻസൽ ചെയ്യുമ്പോൾ സിബിൽ സ്കോർ കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് പ്രൊഡക്ട് പർച്ചേസ് ചെയ്യും എന്നുറപ്പുണ്ടെങ്കിൽ മാത്രമേ ഫിനാൻസ് ചെക്ക് ചെയ്യാൻ പാടുള്ളൂ .
ഫിനാൻസ് അപ്പ്രൂവൽ ആയി പ്രൊഡക്ട് പർച്ചേസ് ചെയ്ത് ലോൺ കറക്ടായി അടച്ചു പോവുകയാണെങ്കിൽ ബജാജിൻ്റെ കാർഡ് കിട്ടുന്നതായിരിക്കും അതിൽ തന്നെ കാർഡിൻ്റെ ലിമിറ്റും കാണിക്കും. ഈ കാർഡ് ഉപയോഗിച്ച് ഓൺലൈനിൽ നിന്നും ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും പ്രൊജക്റ്റുകൾ തവണ വ്യവസ്ഥയിൽ പർച്ചേസ് ചെയ്യാം . ഇതിൽ ഇൻട്രസ്റ്റ് ഉണ്ടാകുകയില്ല കൂടുതലായി വരുന്ന അമൗൻ്റ് പ്രോസസിംഗ് ഫീസ് മാത്രമായിരിക്കും. ഫിനാൻസിൽ മുടക്കുകൾ വരാതെ ഈ കാർഡ് ഉപയോഗിക്കുമ്പോൾ . ഇതിനെ ബേസ് ചെയ്ത് ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കുന്നതായിരിക്കും. എന്നാൽ ഇതിൽ മാസം അടയ്ക്കുന്ന emi ൽ മുടക്കം വന്നാൽ സിബിൽ സ്കോർ കുറഞ്ഞു ബജാജ് കാർഡ് ബ്ലോക്ക് ആവുകയും തുടർന്ന് ഫിനാൻസ് വഴി പ്രോഡക്ടുകൾ പർച്ചേസ് ചെയ്യാൻ സാധിക്കുകയില്ല
HDB ഫിനാൻസ്
ഈ ഫിനാൻസ് അപ്രൂവൽ ആകണമെങ്കിൽ 750 സിബിൽ സ്കോർ തന്നെയാണ് വേണ്ടത് പക്ഷേ ചില കേസുകളിൽ 720 സിബിൽ സ്കോർ ഉള്ളവർക്കും ഈ ഫിനാൻസ് അപ്പ്രൂവ് ആയി കിട്ടാറുണ്ട് . നമ്മുടെ ലൊക്കേഷനിൽ നിന്നും 40 കിലോമീറ്റർ ഉള്ളിൽ മാത്രമേ ഈ ഫിനാൻസ് എടുക്കാൻ സാധിക്കുകയുള്ളു .
ആധാർ കാർഡ്
പാൻ കാർഡ് or ( id കാർഡ് , ലൈസൻസ്)
ബാങ്ക് പാ്ബുക്ക്
ചെക്ക് ലീഫ്
എന്നീ ഡോക്യുമെൻ്റുകൾ ആണ് ഇതിന് ആവശ്യം. ഈ ഫിനാൻസ് അപ്പ്രൂവൽ ആയി കഴിഞ്ഞാൽ ഈ ഫിനാൻസിൻ്റെ കാർഡ് കിട്ടും . അടുത്ത പർച്ചേസിന് ഈ കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യാവുന്നതാണ്.
ഹോം ക്രെഡിറ്റ് ഫിനാൻസ്
ഈ ഫിനാൻസ് അപ്രൂവ് ആവണമെങ്കിൽ
വെറും 650 സിബിൽ സ്കോർ മാത്രം മതി. എല്ലാവർക്കും പെട്ടെന്ന് അപ്രൂവ് ആകുന്ന ഒരു ഫിനാൻസ് ആണിത്. അതുപോലെതന്നെ ഈ ഫിനാൻസിന് അധികം ഡോക്യുമെൻ്റിൻ്റെ ആവശ്യമില്ല. ആധാർ കാർഡ് ബാങ്ക് പാസ് ബുക്കും മാത്രം മതി. പക്ഷേ ഈ ഫിനാൻസ് എടുക്കുന്നതിലൂടെ നെക്സ്റ്റ് ടൈം പർച്ചേസിംഗിന് ഫിനാൻസ് കാർഡ് ഒന്നും ലഭിക്കുകയില്ല . നെക്സ്റ്റ് ടൈം ഒരു പ്രൊഡക്ട് പർച്ചേസ് ചെയ്യണമെങ്കിൽ വീണ്ടും ഡോക്യുമെൻ്റ് കൊടുക്കേണ്ടിവരും. അതുപോലെതന്നെ പ്രൊഡക്ടുകൾ പർച്ചേസ് ചെയ്യുമ്പോൾ ഇതിൽ സ്കീമുകളും കുറവാണ്.
HDFC ഫിനാൻസ്
ഈ ഫിനാൻസും അപ്പ്രൂവ് ആകാനായി 750 ക്കു മുകളിലാണ് സിബിൽ സ്കോർ വേണ്ടത്. മറ്റു ഫിനാൻസുകളെ അപേക്ഷിച്ച് ഈ ഫിനാൻസിൽ കുറച്ചുകൂടി സ്കീമുകൾ കൂടുതലായിരിക്കും
ഉദാഹരണത്തിന്
ഒരു സ്മാർട്ട്ഫോൺ ഈ ഫിനാൻസ് എടുക്കുകയാണെങ്കിൽ ന്യൂ ലോഗിൻ കസ്റ്റമർ ആണെങ്കിൽ പോലും ഇതിൽ
സീറോ ഡൗൺ പെയ്മെൻറ്ൽ എടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ മറ്റു ഫിനാൻസുകളിൽ സീറോ ഡൗൺ പെയ്മെൻ്റിൽ പ്രോഡക്ട് പർച്ചേസ് ചെയ്യുവാൻ എക്സിസ്റ്റിങ് കസ്റ്റമർക്ക് മാത്രമേ സാധിക്കുകയുള്ളൂ.
ഇനിയും ഒരുപാട് ഫിനാൻസ് കമ്പനികൾ ഓൺലൈനിലും ഓഫ്‌ലൈൻ മാർക്കറ്റുകളിലും ആയി പ്രവർത്തനമാരംഭിച്ചിട്ടുണ്ട് പക്ഷേ അത് എല്ലാ ഓപ്പറേഷൻ സ്റ്റോറുകളിലേക്കും മറ്റ് മേഖലകളിലേക്കും വ്യാപിച്ചിട്ടില്ല
ഇപ്പോൾ നിലവിൽ മാർക്കറ്റിൽ എല്ലാ മേഖലകളിലേക്കും എത്തിനിൽക്കുന്ന ഫിനാൻസ് കമ്പനികളെ കുറിച്ചാണ് മുകളിൽ പറഞ്ഞിരിക്കുന്നത്
അതിൽ നിങ്ങൾ ഒരു പ്രൊഡക്ട് പർച്ചേസ് ചെയ്തത് ഭാവിയിലേക്ക് നിങ്ങൾ ഈ ഫിനാൻസ് വഴി പ്രൊഡക്ടുകൾ പർച്ചേസ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ
നിങ്ങൾക്ക് കൂടുതലും പ്രയോജനകരമകുന്നത് ബജാജ് ഫിനാൻസോ HDB ഫിനാൻസോ ആയിരിക്കും
തൽക്കാലത്തേക്ക് മാത്രം ഒരു പ്രോഡക്റ്റ് ഫിനാൻസ് വഴി പർച്ചേസ് ചെയ്യാൻ ആഗ്രഹിക്കുന്നുള്ളു എങ്കിൽ നല്ലത് ഹോം ക്രെഡിറ്റ് അല്ലെങ്കിൽ എച്ച്ഡിഎഫ്സി ഫിനാൻസ് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
0 Comments