Header Ads Widget

Responsive Advertisement

Advertisement

ഫോണിൽ നിന്നും ഡിലീറ്റ് ആയ്‌പോയ ഫോട്ടോസ് ഇനി തിരിച്ചെടുക്കാം.

എല്ലാവർക്കും കോമൺ ആയി ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഫോണിലെ ഡാറ്റാസ് മിസ്സ് ആയി പോകുന്നത് . അതിൽ കൂടുതലും ഫോട്ടോസും വീഡിയോസും ആണ് . എന്നാൽ ഇനി അതെല്ലാം നമുക്ക് റിക്കവർ ചെയ്തെടുക്കാൻ സാധിക്കും.
പക്ഷേ അതിനേക്കാൾ മുമ്പ് നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഉണ്ട്. നമുക്ക് ആവ്യമുള്ള ഫോട്ടോസ് അല്ലെങ്കിൽ വീഡിയോസ് അല്ലെങ്കിൽ മറ്റു പ്രധനപ്പെട്ട ഡാറ്റകളോ ഡിലീറ്റ് ആവുന്നതിന് മുൻപ് നമുക്ക് ആവശ്യം ഉള്ള ഡാറ്റകൾ ബാക്കപ്പ് ചെയ്യുകയാണെങ്കിൽ മറ്റു തേർഡ് പാർട്ടി അപ്ലിക്കേഷനുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല.

ആവശ്യമുള്ള ഡാറ്റകൾ ഗൂഗിൾ ഡ്രൈവിലേക്കോ അല്ലെങ്കിൽ എത് സ്മാർട്ട് ഫോൺ ആണോ യുസ് ചെയ്യുന്നത് അതിൻറെ ക്ലൗഡ് സ്റ്റോറേജിലേക്കോ ബാക്കപ്പ് ചെയ്യുകയാണെങ്കിൽ എപ്പോൾ വേണമെങ്കിലും നമുക്ക് അത് റീസ്റ്റോർ ചെയ്യാവുന്നതാണ്. 

Diskdigger എന്ന ആപ്ലിക്കേഷനിലൂടെ ആണ് ഡാറ്റാ റിക്കവറിി ചെയ്യുന്നത് .
പ്ലേസ്റ്റോറിൽ നിന്നും ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

ഇനി എങ്ങനെയാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡാറ്റാ റികവറി ചെയ്യുന്നതെന്ന് നോക്കാം 

ആദ്യം പ്ലേസ്റ്റോറിൽ നിന്നും diskdigger ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനുശേഷം ഓപ്പൺ ചെയ്യുമ്പോൾ രണ്ട് ഓപ്ഷൻ ആയിരിക്കും അതിൽ ഉണ്ടാവുക 
 
ബേസിക് സ്കാൻ 
ഫുൾ സ്കാൻ 

 ഇതിൽ ബേസിക് സ്കാൻ ചെയ്യുകയാണെങ്കിൽ ഫോൺ റൂട്ട് ചെയ്യാതെ തന്നെ നമുക്ക് ഡാറ്റാസ് റിക്കവർ ചെയ്യാം. ഫുൾ സ്കാൻ ഞാൻ എന്ന ഓപ്ഷനിലൂടെ നമുക്ക് ഫോണിലെ മുഴുവൻ ഡാറ്റയും റിക്കവർ ചെയ്യാൻ സാധിക്കും. എന്നാൽ ഫുൾ സ്കാൻ എന്ന ഓപ്ഷൻ വഴി ഡാറ്റ റിക്കവർ ചെയ്യണമെങ്കിൽ ഫോൺ റൂട്ട് ചെയ്യേണ്ടതായി വരും . സ്മാർട്ട് ഫോൺ റൂട്ട് ചെയ്യുന്നത് സേഫ് അല്ലാത്തതുകൊണ്ട് ബേസിക് സ്കാൻ ചെയ്തു കൊണ്ട് ഡാറ്റാസ് റിക്കവർ ചെയ്യുന്നതാണ് നല്ലത്. ഇതിൽ ബേസിക് സ്കാൻ സെലക്ട് ചെയ്ത് . സ്റ്റാർട്ട് ബേസിക് സ്കാൻ എന്ന ഓപ്ഷൻ ഉണ്ടായിരിക്കും അതിൽ ക്ലിക്ക് ചെയ്യുമ്പോൾ സ്കാനിങ് സ്റ്റാർട്ട് ചെയ്യും. കുറച്ചു നിമിഷം കഴിഞ്ഞാൽ സ്കാനിംഗ് കമ്പ്ലീറ്റ് ആവും അതുകഴിഞ്ഞാൽ നമ്മുടെ ഡിലീറ്റ് ആയ ഡാറ്റാസ് അതിൽ വരുന്നത് കാണാം . നമുക്ക് ആവശ്യമുള്ള ഡാറ്റകൾ മാത്രം സെലക്ട് ചെയ്ത് റിക്കവർ എന്ന ഓപ്ഷൻ കൊടുക്കുമ്പോൾ ടാറ്റാ സേവ് ചെയ്യേണ്ട ഫയൽ ലൊക്കേഷൻ കാണിക്കും . അതിൽ ലൊക്കേഷൻ സെലക്ട് ചെയ്ത് ഡാറ്റ റിക്കവർ ചെയ്യുക.

Post a Comment

2 Comments

Looped Slider