Header Ads Widget

Responsive Advertisement

Advertisement

എല്ലാവരും കാത്തിരുന്ന Poco m4 5G ഫോൺ ഇന്ന് പുറത്തിറങ്ങും

എല്ലാവരും കാത്തിരുന്ന poco m4 pro 5G സ്മാർട്ട്ഫോൺ ഇന്ന് പുറത്തിറങ്ങും. ഇന്ന് വൈകിട്ട് 5 മണിക്ക് ആണ് ഇതിൻറെ ലോഞ്ചിങ് സ്റ്റാർട്ട് ചെയ്യുന്നത് . ലോഞ്ചിങ് കഴിയുന്നതോടെ ഇതിൻറെ പ്രൈസ് പ്രഖ്യാപിക്കും.
ഇനി പ്രധാനമായും ഇതിൻ്റെ സവിശേഷതകൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം 90Hz റിഫ്രഷ് റേറ്റ് വരുന്ന 6.6 ഇഞ്ച് ips LCD ഡിസ്പ്ലേയാണ് ഇതിൽ കൊടുത്തിരിക്കുന്നത്. 399 പിക്സൽ ഡെൻസിറ്റി വരുന്ന ഇതിൻറെ ഡിസ്പ്ലേ സൺലൈറ്റ് സ്ക്രീനിൽ ഉപയോഗിക്കുമ്പോഴും വളരെ തെളിച്ചമുള്ളതായിരിക്കും. 6.6 (nm) നാനോമീറ്റർ വർക്കിംഗ് സ്പീഡോട് കൂടിയ മീഡിയ ടെക് ഡിമെൻസിറ്റി 810 5G പ്രോസസർ ആണ് ഇതിൽ കൊടുത്തിട്ടുള്ളത്. സൈഡ് ഫിംഗർ പ്രിൻറ് അൺലോക്കിങ് സിസ്റ്റം ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 

 4GB + 128GB 
 6GB + 128GB 
 8GB + 128GB 
 8GB + 256GB 

 എന്നീ വ്യത്യസ്തമായ മോഡലുകളിൽ ആണ് ഇത് പുറത്തിറങ്ങുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം മോഡൽ പർച്ചേസ് ചെയ്യാൻ ഇത് ഉപകാരപ്പെടുന്നു. 50 മെഗാ പിക്സലിൻ്റെ മെയിൻ ക്യാമറയാണ് ഇതിൽ വരുന്നത് കൂടാതെ വൈഡ് ആംഗിൾ ഫോട്ടോഗ്രാഫിക്കായി 8 മെഗാപിക്സലിൻ്റെ മറ്റൊരു ലെൻസും ബാക്ക് ക്യാമറയിൽ വരുന്നുണ്ട്. സെൽഫി ക്യാമറ വരുന്നത് 16 മെഗാപിക്സൽ ആണ്. 5000 mAh ആണ് ഇതിൻറെ ബാറ്ററി ബാക്കപ്പ് വരുന്നത് . കൂടാതെ 33 വാട്ട്സിൻറെ ഫാസ്റ്റ് ചാർജിങ് കൊടുത്തിട്ടുള്ളത് കൊണ്ട് ഏകദേശം 62 മിനിറ്റിൽ ഫോൺ ഫുൾ ചാർജ് ആവുന്നതാണ്. അതുകൂടാതെ ഇതിൽ സ്റ്റീരിയോ സ്പീക്കേഴ്സ് കൊടുത്തിട്ടുള്ളത് കൊണ്ട് ഇതിൻറെ സൗണ്ട് ക്വാളിറ്റി മികച്ചതാക്കുന്നു. 195 ഗ്രാം ആണ് ഫോണിൻ്റെ വെയിറ്റ് വരുന്നത് .

ഇന്ന് ഇതിൻറെ ലോഞ്ചിങ് കഴിഞ്ഞ് പ്രൈസ് പ്രഖ്യാപിക്കുന്നതോടെ അടുത്ത ദിവസങ്ങളിൽ തന്നെ ഓഫ്‌ലൈനായും ഓൺലൈനായും മാർക്കറ്റിൽ ഇതിൻറെ സെയിൽസ് സ്റ്റാർട്ട് ചെയ്യുന്നതായിരിക്കും

Post a Comment

0 Comments

Looped Slider