Header Ads Widget

Responsive Advertisement

Advertisement

ഇങ്ങനെ ചാർജ് ചെയ്താൽ ബാറ്ററി ഹെൽത്ത് കൂടും

 സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നങ്ങളാണ് 


ബാറ്ററി ഹെൽത്ത് പെട്ടെന്ന് കുറയുന്നു 🤔

ബാറ്ററി ബാക്കപ്പ് കിട്ടുന്നില്ല 😖

ബാറ്ററി ഹീറ്റ് ആകുന്നു 😡

എന്നാൽ ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത് നമ്മൾ സ്മാർട്ട്ഫോൺ 
ചാർജ് ചെയ്യുന്ന രീതി തെറ്റായതു കൊണ്ടാണ് .
എല്ലാവരും ചിന്തിക്കുന്നത് അവരവരുടെ സ്മാർട്ട്ഫോണിൽ എപ്പോഴും കൂടുതൽ ചാർജ് ഉണ്ടായിരിക്കണം എന്നാണ്.
അതുകൊണ്ടുതന്നെ എല്ലാവരും ബാറ്ററി ചാർജ് 50 ശതമാനത്തിൽ താഴെ ആകുമ്പോഴേക്കും ഫോൺ ചാർജ് ചെയ്യാൻ വയ്ക്കും . എന്നാൽ ചിലരൊക്കെ ഫോണിലെ ചാർജ് 20 ശതമാനത്തിൽ താഴെ ആകുമ്പോഴും ഫോൺ ചാർജ് ചെയ്യാൻ വയ്ക്കാറുണ്ട്.
ഇതുപോലെ പോലെ സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോഴാണ് ബാറ്ററി ഹെൽത്ത് കിട്ടാതെ ആവുകയും ബാറ്ററിക്ക് കംപ്ലൈൻറ് വരുകയും ചെയ്യുന്നത്.

എന്നാൽ യഥാർത്ഥത്തിൽ മാസത്തിൽ ഒരു തവണയെങ്കിലും സ്മാർട്ട് ഫോൺ ഓഫ് ആകുന്നതുവരെ ഉപയോഗിച്ച് ഓഫ് ആയതിനു ശേഷം ചാർജിങ് ചെയ്യണം . അതുപോലെ ഡെയിലി ചാർജ് ചെയ്യുമ്പോൾ 5% ആകുന്നതുവരെ എങ്കിലും ഫോൺ യൂസ് ചെയ്യത് അതിനുശേഷം ചാർജിങ് ചെയ്യുന്നതാണ് സ്മാർട്ട് ഫോണിൻറെ ബാറ്ററി ഹെൽത്തിനു നല്ലത്.

ഉദാഹരണത്തിന്

ഒരു ബാറ്ററിയിൽ 10 സെല്ലുകൾ ഉണ്ടെന്നു വിചാരിക്കുക . അങ്ങനെ

100 ശതമാനത്തിൽ 10 സെല്ലുകൾ കണക്കാക്കുക.


അതായത് ( ഒന്നാമത്തെ സെല്ലിൽ 1% മുതൽ 10% വരെയും , രണ്ടാമത്തെ സെല്ലിൽ 11% മുതൽ 20% വരെയും , മൂന്നാമത്തെ സെല്ലിൽ 21% മുതൽ 30% വരെയും, നാലാമത്തെ സെല്ലിൽ 31% മുതൽ 40% വരെയും , അഞ്ചാമത്തെ സെല്ലിൽ 41% മുതൽ 50% വരെയും , ആറാമത്തെ സെല്ലിൽ 51% മുതൽ 60% വരെയും , ഏഴാമത്തെ സെല്ലിൽ 61% മുതൽ 70% വരെയും ,എട്ടാമത്തെ സെല്ലിൽ 71% മുതൽ 80% വരെയും, ഒമ്പതാമത്തെ സെല്ലിൽ 81% മുതൽ 90% വരെയും , പത്താമത്തെ സെല്ലിൽ 91% മുതൽ 100% വരെയും ) 

എന്നിങ്ങനെ ഓരോ സെല്ലിലും ചാർജിങ്ങും ഡിസ്ചാർജിങ്ങും നടക്കുന്നുണ്ടെന്ന് വിചാരിക്കുക.

അതായത് സ്മാർട്ട് ഫോണിലെ ചാർജ് 50 ശതമാനത്തിൽ താഴെ ആകുമ്പോഴേക്കും ഫോൺ ചാർജ് ചെയ്യുകയാണെങ്കിൽ ആദ്യത്തെ സെല്ലുകളിൽ ചാർജിങ്ങും ഡിസ്ചാർങ്ങും നടക്കാതെ വരും. അങ്ങനെ ഇതിലേതെങ്കിലും സെല്ലിൽ ദിവസങ്ങളോളം ചാർജിങ്ങും ഡിസ്ചാർജിങ്ങും നടക്കുന്നില്ലെങ്കിൽ ആ സെല്ലിനു കംപ്ലൈൻറ് വരാൻ സാധ്യതയുണ്ട് . സെല്ലിനു ഇതുപോലെ കംപ്ലൈൻറ് വരുമ്പോൾ താരതമ്യേന ബാറ്ററിയുടെ ഹെൽത്തിനും ഇത് ബാധിക്കും.

അതുകൊണ്ട് പരമാവധി എല്ലാ സെല്ലുകളിലും ചാർജിങ്ങും ഡിസ്ചാർജിങ്ങും എങ്ങും നടക്കുന്ന രീതിയിൽ സ്മാർട്ട് ഫോൺ ചാർജ് ചെയ്യുക. 


ഇനി ചാർജ് ചെയ്തു കൊണ്ട് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് നല്ലതല്ല എന്ന് എല്ലാവർക്കുമറിയാം

എന്നാൽ ബാറ്ററി ഹെൽത്തിന് കംപ്ലൈൻറ് വരും എന്നറിഞ്ഞിട്ടും ചിലരൊക്കെ ചാർജ് ചെയ്തു കൊണ്ട് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരുമുണ്ട് . എന്നാൽ ഇത് എങ്ങനെയാണ് ബാറ്ററി ഹെൽത്തിന് ബാധിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

ബാറ്ററിയിലെ ഒരു ഒരു ലിഥിയം അയോൺ സെൽ സാധാരണയായി പ്രവർത്തിക്കുന്നത് 3.7 വോൾട്ടേജ്നു താഴെ ആണ്. എന്നാൽ ചാർജ് ചെയ്തു കൊണ്ട് സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ സെല്ലുകൾക്ക് ഉയർന്ന വോൾട്ടേജിൽ . അങ്ങനെ ഹൈ വോൾട്ടേജിൽ പ്രവർത്തിക്കുമ്പോഴും ബാറ്ററിയിലെ സെല്ലുകൾക്ക് കംപ്ലൈൻറ് വരാൻ സാധ്യത കൂടുതലാണ്.

ഇങ്ങനെയുള്ള കാരണങ്ങളാണ് ആണ് കൂടുതലായും ബാറ്ററി ഹെൽത്തിനെ ബാധിക്കുന്നത്

ഈ കാര്യങ്ങൾ മനസ്സിലാക്കി സ്മാർട്ട്ഫോൺ ഉപയോഗിക്കുകയാണെങ്കിൽ. ദീർഘനാൾ കംപ്ലൈൻ്റുകൾ വരാതെ തന്നെ നമുക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ സാധിക്കും.


Post a Comment

0 Comments

Looped Slider