ഒറ്റനോട്ടത്തിൽ ഐ ഫോൺ എന്നു തോന്നിപ്പിക്കുന്ന ഓപ്പോയുടെ ഏറ്റവും ലേറ്റസ്റ്റ് മോഡൽ ആയി മാർക്കറ്റിൽ റൺ ചെയ്യുന്ന ഒരു മോഡൽ ആണ് ഒപ്പോ Reno 6.
അതുപോലെതന്നെ ഇതിൻറെ ഏറ്റവും എടുത്തു പറയേണ്ട ഒരു കാര്യം ഇതിൻറെ ഡിസൈൻ തന്നെയാണ്. ഈ സ്മാർട്ട് ഫോണിൻറെ ഡിസൈൻ ഇഷ്ടപ്പെട്ട് തന്നെ
ഒരുപാട് സ്മാർട്ട് ഫോൺ യൂസേഴ്സ് ഈ മോഡൽ പർച്ചേസ് ചെയ്തിട്ടുണ്ട് .
ഇനി ഇതിൻറെ സവിശേഷതകളെക്കുറിച്ച് നോക്കാം
ക്യാമറ
64MP Ai ട്രിപ്പിൾ ക്യാമറയും കൂടാതെ ബൊക്കെ ഫ്ലെയർ പോർട്രേറ്റ് വീഡിയോ എന്ന പുതിയ ഒരു ഫീച്ചർ കൂടി ക്യാമറയിൽ കൊടുത്തിട്ടുണ്ട്.
ഇതിൽ 64 മെഗാപിക്സലാണ് മെയിൻ ക്യാമറ വരുന്നത് അതിൽ f/1.7 ആണ് അപർച്ചർ വരുന്ന 6p ലെൻസ് ആണ് ഇതിൽ കൊടുത്തിരിക്കുന്നത്.
8 മെഗാപിക്സലാണ് രണ്ടാമത്തെ ക്യാമറ വരുന്നത് . ഇതിൽ f/2.2 അപർച്ചർ വരുന്ന വൈഡ് ആംഗിൾ ലെൻസ് ആണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ 119 ഡിഗ്രി വൈഡ് ആംഗിൾ ഫോട്ടോസ് എടുക്കാൻ ഇതിൽ സാധിക്കും.
2 മെഗാപിക്സലാണ് മൂന്നാമത്തെ ക്യാമറ വരുന്നത് . ഇതിൽ f/2.4 അപ്പർച്ചർ വരുന്ന മാക്രോ ലെൻസ് ആണ് കൊടുത്തിട്ടുള്ളത്. ചെറിയ ഒബ്ജക്റ്റീവ്സ്നെ ഫോക്കസ് ചെയ്ത് ഫോട്ടോ എടുക്കാൻ ഇത് സഹായിക്കുന്നു.
32 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയാണ് ഇതിൽ കൊടുത്തിരിക്കുന്നത്.
f/2.4 അപ്പർച്ചർ വരുന്ന 5p ലെൻസ് ആണ് കൊടുത്തിരിക്കുന്നത്.
കൂടാതെ ക്യാമറയുടെ അഡീഷണൽ ഫീച്ചറുകൾ ആയി
വീഡിയോ സ്റ്റഡി മോഡ്
ബൊക്കെ ഫ്ലെയർ പോർട്രേറ്റ് വീഡിയോ
ഡ്യൂവൽ വീഡിയോ മോഡ്
എക്സ്ട്രാ എച്ച് ഡി ഫോട്ടോഗ്രാഫി
തുടങ്ങിയ സവിശേഷതകളും ക്യാമറയിൽ വരുന്നുണ്ട്
ഡിസ്പ്ലേ
6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ amoled ഡിസ്പ്ലേയാണ് ഇതിൽ കൊടുത്തിരിക്കുന്നത്. ഇതിൻറെ മറ്റൊരു സവിശേഷതയാണ് ഡിസ്പ്ലേയിൽ വരുന്ന റിഫ്രഷ് റൈറ്റ് . 90Hz റിഫ്രഷ് റേറ്റ് ആണ് ഇതിൻറെ ഡിസ്പ്ലേയിൽ വരുന്നത് അതുപോലെ പോലെ 180Hz ടച്ച് സാംപ്ലിങ് വരുന്നതുകൊണ്ട് ഡിസ്പ്ലേ ടച്ച് റസ്പോൺസ്സിംഗ് വളരെ മികച്ചതാക്കുന്നു. ഡിസ്പ്ലെയിലെ പിക്സൽ ഡെൻസിറ്റി വരുന്നത് 410 ppi ആണ് അതിനാൽ ഡിസ്പ്ലെ കോൺട്രാസ്റ് റേഷ്യോ മികച്ചതാക്കുന്നു.
ഇനി ഇതിൻറെ പെർഫോമൻസ് പാർട്ടിലേക്ക് നോക്കാം
പ്രോസസർ
മീഡിയ ടെക് ഡിമെൻസിറ്റി 900 5G പ്രോസസ്സർ ആണ് ഇതിൽ കൊടുത്തിരിക്കുന്നത്. ഒക്ടാ കോർ പ്രോസസർ ആയതുകൊണ്ട് തന്നെ 2.4GHz ക്ലോക്ക് സ്പീഡും ഇതിൽ വരുന്നുണ്ട്. അതുപോലെതന്നെ 5G യിലെ 15 ബാൻഡ് വിഡ്ത്കൾ ഈ പ്രൊസസറിൽ സപ്പോർട്ട് ചെയ്യും. അതിനാൽ 5G മാർക്കറ്റിൽ വരുന്ന സമയത്ത് സപ്പോർട്ടിങ് ചാൻസ് കൂടുതലാണ്.
ഇതിൽ GPU വരുന്നത്
ARM Mali-G68 MC4 ആണ്
പബ്ജി പോലുള്ള ഗെയിമുകളിൽ hd വരെയാണ് ഗ്രാഫിക് സപ്പോർട്ടിംഗ് വരുന്നത്. അതുപോലെ ഈ GPU ന് പവർ comsuption കുറവായിരിക്കും .
ബാറ്ററി
4300 mAh ബാറ്ററി ബാക്കപ്പ് വരുന്ന ഈ മോഡലിൽ 65W ഫാസ്റ്റ് ചാർജിങ് ആണ് കൊടുത്തിരിക്കുന്നത് . അതുകൊണ്ടുതന്നെ ഈ മോഡൽ 28 മിനിറ്റിൽ ഫുൾ ചാർജ് ആകും.
182gm വെയിറ്റ് ആണ് ഈ മോഡലിനു വരുന്നത്
ഇതിൻറെ മെമ്മറി വരുന്നത്
8GB Ram 128GB Rom ആണ്
ഈ മോഡലിൽ ലിൽ 2 ഡെഡിക്കേറ്റ് സിം സ്ലോട്ട് ആണ് ഉള്ളത്. ഇതിൽ മെമ്മറി കാർഡ് എക്സ്പാൻ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുകയില്ല.
0 Comments