എന്നാൽ സ്മാർട്ട്ഫോണുകളെ അപേക്ഷിച്ച് ഇതൊരു പ്രശ്നമല്ല . അതായത് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകളുടെ അഡാപ്റ്റർ ഉപയോഗിച്ച് നോർമൽ ഫോണുകൾ ചാർജ് ചെയ്യാവുന്നതാണ്
അതിലൂടെ നോർമൽ സ്മാർട്ട്ഫോണുകൾക്കും അതിൻറെ ബാറ്ററിക്കും യാതൊരുവിധ കംപ്ലൈൻ്റും
ഉണ്ടാവുകയില്ല .
കാരണം ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന എല്ലാ സ്മാർട്ട് ഫോണുകളുടെയും അഡാപ്റ്ററുകളിൽ
സ്വിച്ചിങ് ചാർജർ ആണ് വരുന്നത്. അതായത്
9 വോൾട്ട് 5 ആംപിയർ
അല്ലെങ്കിൽ
5 വോൾട്ട് 2 ആംപിയർ
എന്നീ സ്പീഡുകളിലാണ് ഫാസ്റ്റ് ചാർജിങ് അഡാപ്റ്ററുകൾ ഉപയോഗിക്കുമ്പോൾ
ചാർജ് കയറുക .
ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകളിൽ 9 വോൾട്ട് 5 ആംപിയർ സ്പീഡിലാണ് ചാർജ് കയറുക. എന്നാൽ അതേ ഫാസ്റ്റ് ചാർജിങ് അഡാപ്റ്ററിൽ നോർമൽ ഫോൺ ചാർജ് ചെയ്യുമ്പോൾ 5 വോൾട്ട് 2 ആംപിയർ സ്പീഡിലാണ് ചാർജ് കയറുക .
നിലവിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യാത്ത എല്ലാ സ്മാർട്ട്ഫോണുകളിലും നോർമൽ ചാർജിങ് സ്പീഡ് വരുന്നത് 5 വോൾട്ട് 2 ആംപിയർ ആണ്.
അതുകൊണ്ട് ഫാസ്റ്റ് ചാർജിങ് അഡാപ്റ്ററുകൾ ഉപയോഗിച്ച് നോർമൽ ഫോൺ ചാർജ് ചെയ്യുമ്പോൾ നോർമൽ സ്പീഡിൽ തന്നെയാണ് ആണ് ചാർജ് കയറുക. അതുപോലെ നോർമൽ സ്മാർട്ട്ഫോണുകൾക്കും അതിൻറെ ബാറ്ററിക്കും വേറെ കംപ്ലൈൻറ്കളും ഉണ്ടാവുകയില്ല.
ഇനി ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ ,
എയർപോട് അതുപോലെ മറ്റ് ആക്സസറീസ്സുകൾ ഈ ഫാസ്റ്റ് ചാർജിങ് അഡാപ്റ്ററുകൾ ഉപയോഗിച്ച് ചാർജ് ചെയ്താൽ കുഴപ്പം ഉണ്ടോ എന്ന് നോക്കാം .
ഇപ്പോൾ മാർക്കറ്റിൽ പുതിയതായി ഇറങ്ങുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റുകളുടെയും എയർപോർട്കളുടെയും ചാർജിങ് സ്പീഡ് വരുന്നത് 5 വോൾട് തന്നെയാണ് അങ്ങനെയുള്ള ആക്സസറീസ്കളിൽ ഫാസ്റ്റ് ചാർജിങ് അഡാപ്റ്ററുകൾ ഉപയോഗിച്ച് ചാർജ് ചെയ്യാവുന്നതാണ്.
പക്ഷേ ചില ആക്സസറീസ്സുകളിൽ ജിങ് വോൾട്ടേജ് സ്പീഡ് കുറവായിരിക്കും അങ്ങനെയുള്ള ഡിവൈസുകളിൽ ഫാസ്റ്റ് ചാർജിങ് അഡാപ്റ്ററുകൾ ഉപയോഗിച്ചാൽ ഡിവൈസുകൾ കംപ്ലൈൻറ് വരാൻ ചാൻസ് കൂടുതലാണ്.
സ്വിച്ചിങ് ചാർജർ എന്താണെന്ന് മനസ്സിലാക്കിയാൽ നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനാവും.
സിച്ചിങ് ചാർജറിനെ കുറിച്ച് ഇതിനു മുമ്പ് ഒരു പോസ്റ്റ് ക്രിയേറ്റ് ചെയ്തിട്ടുണ്ട് . അതിനെക്കുറിച്ച് ഡീറ്റെയിൽ ആയി അറിയണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി നോക്കാം .
1 Comments
Very helpful
ReplyDelete