ഹായ് ഫ്രണ്ട്സ്
സാധാരണയായി ബേസ് മോഡൽ സ്മാർട്ട്ഫോണുകളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചിപ് സെറ്റുകളാണ് മീഡിയ ടെക് ൻ്റെ G35 , P35
പ്രോസസറുകൾ . എന്നാൽ ഇതിൽ ഏതായിരിക്കും മികച്ച പ്രൊസസർ
മീഡിയ ടെക് ൻറെ ഈ രണ്ടു പ്രോസസറുകളുടെയും ഫീ്ചറുകൾ നോക്കുമ്പോൾ പൊതുവേ എല്ലാം ഒരുപോലെ ആയിരിക്കും അതായത് ഇതിൻറെ ക്ലോക്ക് സ്പീഡ് അതുപോലെ ഈ പ്രോസസർ ഉപയോഗിച്ചിരിക്കുന്ന സ്മാർട്ട്ഫോണുകളുടെ വില അങ്ങനെ എല്ലാം ഏകദേശം ഒരുപോലെയാണ് .
എന്നാൽ ചില വ്യത്യാസങ്ങളുണ്ട്
അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
മീഡിയ ടെക് ൻ്റെ ഈ രണ്ടു പ്രോസസറുകളിലും 8 കോറുകളാണ് കൊടുത്തിട്ടുള്ളത് പക്ഷേ ഇതിൻറെ ഓരോ കോറുകളിലും കൊടുത്തിരിക്കുന്ന ക്ലോക്ക് സ്പീഡ് ൻറെ ഫ്രീക്വൻസിയിൽ വ്യത്യാസമുണ്ട് .
അതായത്
മീഡിയടെക് P35 പ്രൊസസറിൽ 8 കോറുകളാണ് വരുന്നത് . ഈ എട്ടു കോറുകളിൽ 4 എണ്ണം 2.3Ghz ഫ്രീക്വൻസിയിലും . ബാക്കി 4 കോറുകൾ 1.8Ghz ഫ്രീക്വൻസിയിലുമാണ് ക്ലോക്ക് ചെയ്തിരിക്കുന്നത്
എന്നാൽ
മീഡിയടെക് G35 പ്രൊസസറിൽ 8 കോറുകൾ തന്നെയാണ് വരുന്നത്
പക്ഷേ മീഡിയടെക് G35 പ്രൊസസറിലെ 8 കോറുകളിലും 2.3Ghz ഫ്രീക്വൻസിയിൽ ആണ് ക്ലോക്ക് ചെയ്തിരിക്കുന്നത് .
മീഡിയടെക് G35 പ്രൊസസറിൽ
എല്ലാ കോറുകളും എറ്റവും മാക്സിമം പവറിൽ ക്ലോക്ക് ചെയ്തിരിക്കുന്നത് കൊണ്ടും. ഒരേ സമയത്ത് എല്ലാ കോറുകളും 2.3GHz ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്നതുകൊണ്ടും മീഡിയടെക് P35 പ്രൊസസറിനേ അപേക്ഷിച്ച് മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ മീഡിയടെക് G35 പ്രൊസസറിനു സാധിക്കുന്നു.
0 Comments