സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഗൂഗിൾ കൊണ്ടുവന്ന ഈ പുതിയ അപ്ഡേഷൻ കൂടുതൽ ആളുകൾക്ക് പ്രയോജനകരമായി മാറി.
ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണിലെ കോൾ റെക്കോർഡിങ്ലാണ് ഗൂഗിൾ പുതിയ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്.
ആൻഡ്രോയ്ഡ് 10 നു മുകളിൽ ഉള്ള സ്മാർട്ട്ഫോണുകളിൽ ആണ് ഈ അപ്ഡേഷൻ ഗൂഗിൾ കൊണ്ടുവന്നത്.
അതായത് ആൻഡ്രോയ്ഡ് 10 അല്ലെങ്കിൽ
ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം വരുന്ന സ്മാർട്ട്ഫോണുകളിൽ നിന്നും കോൾ ചെയ്യുന്നതിനിടയിൽ കോൾ റെക്കോർഡിങ് ചെയ്യുകയാണെങ്കിൽ ഓപ്പോസിറ്റ് സംസാരിക്കുന്ന ആൾക്ക് കോൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. അത് എങ്ങനെയെന്നാൽ കോൾ ചെയ്യുന്നതിനിടയിൽ കോൾ റെക്കോർഡിങ് ചെയ്യുമ്പോൾ തന്നെ ചെറിയ ഒരു ബീപ് സൗണ്ടിൽ "കോൾ റെക്കോർടഡ്" എന്ന് അതിൽ കേൾക്കാൻ സാധിക്കും.
മറ്റൊരാളുടെ ഡാറ്റ അവരറിയാതെ ചോർത്തി എടുക്കാതിരിക്കാൻ വേണ്ടിയാണ് ഗൂഗിൾ ഈ പുതിയ അപ്ഡേഷൻ കൊണ്ടുവന്നിരിക്കുന്നത്.
അതുകൊണ്ടുതന്നെ കോൾ റെക്കോർഡിങ് ചെയ്തിട്ടുണ്ടെങ്കിലും അതിൻറെ ഡാറ്റ സ്മാർട്ട്ഫോണിൻറെ
ഫോൺ സ്റ്റോറേജ് ലേക്ക് സേവ് ആവുകയില്ല അത് കോൾ ഹിസ്റ്ററിയിൽ നിന്ന് മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ .
0 Comments