Header Ads Widget

Responsive Advertisement

Advertisement

WhatsApp വഴി ഇനി ക്യാഷ് ട്രാൻസ്ഫർ ചെയ്യാം 😍😍

WhatsApp Pay
ഉപഭോക്താക്കൾക്ക് അവരുടെ വാട്സാപ്പിലെ കോൺടാക്ട് ലിസ്റ്റിൽ ഉള്ള ആളുകളുമായി പണം ഇടപാടുകൾ നടത്താൻ അനുവദിക്കുന്ന ഇൻ-ചാറ്റ് പെയ്മെൻറ് സവിശേഷതയാണ് WhatsApp Pay 

വാട്സ്ആപ്പ് വഴി പണം അയയ്ക്കാനും സ്വീകരിക്കാനും നിങ്ങൾക്ക് ഉപയോഗിക്കാവുന്ന upi അധിഷ്ഠിത പെയ്മെൻറ് സേവനമാണിത് . നാഷണൽ പെയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്.

നിങ്ങൾ പണം അയക്കുമ്പോൾ നിങ്ങളുടെ UPI pin ഉപയോഗിക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഒരു UPI ക്രിയേറ്റ് ചെയ്തിട്ടില്ലെങ്കിൽ WhatsApp Pay വഴി നിങ്ങൾക്ക് UPI ക്രിയേറ്റ് ചെയ്യാവുന്നതാണ് .
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് WhatsApp pay ആയി ലിങ്ക് ചെയ്യുകയാണെങ്കിൽ UPI അധിഷ്ഠിത അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന ആരിൽനിന്നും പണം അയക്കാനും സ്വീകരിക്കാനും സാധിക്കുന്നതാണ്.

 WhatsApp pay ക്രിയേറ്റ് ചെയ്യേണ്ട വിധം 

Step -1

നിങ്ങളുടെ ഫോണിൽ വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തശേഷം സ്ക്രീനിൽ വലതുവശത്ത് മുകളിൽ കാണുന്ന മൂന്ന് ഡോട്സ് ഉള്ള ഐക്കണിൽ ക്ലിക്ക് ചെയ്യുക. അതിൽ പെയ്മെൻറ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക 
 
Step -2

ഇപ്പോൾ ഓപ്പൺ ആയി വരുന്ന സ്ക്രീനിൽ പെയ്മെൻറ് എന്ന ഓപ്ഷൻകൊടുക്കുക .
അതിൽ നെക്സ്റ്റ് കൊടുത്തശേഷം അസപ്റ്റ് ആൻഡ് കണ്ടിന്യൂ കൊടുക്കുക 

Step -3 

ഇപ്പോൾ ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാനുള്ള സ്ക്രീൻ ഓപ്പണായി വന്നാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അതിൽ സെലക്ട് ചെയ്യുക. 

Step -4 

അടുത്ത സ്ക്രീനിൽ വെരിഫൈ എന്ന ഓപ്ഷൻ കാണും അതിൽ ക്ലിക്ക് ചെയ്യുക നിങ്ങളുടെ മൊബൈൽ നമ്പർ വെരിഫൈ ആയതിനു ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് WhatsApp pay ആയി ലിങ്ക് ആവുന്നതായിരിക്കും

അതിനുശേഷം നിങ്ങളുടെ വാട്സ്ആപ്പ് കോൺടാക്ട്ലെ ആളുകളുമായി പണമിടപാട് നടത്താൻ സാധിക്കുന്നതായിരിക്കും

Post a Comment

2 Comments

Looped Slider