41 mm സ്മാർട് വാച്ച്
46 mm സ്മാർട് വാച്ച്
ഇതിൽ 46 mm സ്മാർട്ട് വാച്ചിനെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത് . രണ്ട് കളർസിൽ ആണ് ഇത് മാർക്കറ്റിൽ അവൈലബിൾ ആയിട്ടുള്ളത്
ബ്ലാക് കളറിലും അതുപോലെ ഗ്ലോസി ഗോൾഡ് എന്ന മറ്റൊരു കളറിലും . ഇതിൻറെ ഫ്രെയിം വരുന്നത്
അലൂമിനിയം അലോയ് ആണ് കൂടെ റബ്ബർ ടൈപ്പ് സ്ട്രാപ്പും വരുന്നതുകൊണ്ട് ഇതു വളരെ ലൈറ്റ് വെയിറ്റ് ആയിരിക്കും . വെറും 40 ഗ്രാം മാത്രം ആണ് ഇതിൻ്റെ വെയിറ്റ് വരുന്നത് .
ഇതിൻ്റെ ഡിസ്പ്ലേയേ കുറിച്ച് പറയുകയാണെങ്കിൽ
ഇൻഡസ്ട്രിയിൽ തന്നെ ആദ്യമായി ഡുവൽ കർവെഡ് ഡിസ്പ്ലേ വരുന്ന സ്മാർട്ട് വാച്ച് ആണ് ഓപ്പോ
പുറത്തിറക്കിയിരിക്കുന്നത്
കൂടാതെ 1.91 ഇഞ്ച് അമോൾഡ് ഡിസ്പ്ലേ ആണ് ഇതിൽ യൂസ് ചെയ്തിരിക്കുന്നത് .
Qualcomm Snapdragon wear 3100 ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്ന പ്രോസസർ .
ഇതിൻ്റെ മെമ്മറിയെ കുറിച്ച് പറയുകയാണെങ്കിൽ
1GB റാമും 8GB സ്റ്റോറേജും ആണ് ഇതിൽ കൊടുത്തിരിക്കുന്നത്
സ്മാർട്ട് വാച്ച് നു വേണ്ടി ഗൂഗിൾ ഡിസൈൻ ചെയ്ത ആൻഡ്രോയ്ഡ് ഓപ്പററ്റിങ്ങ് സിസ്റ്റം ആയ വെയർ OS ൽ ആണ് ഇത് വർക് ചെയ്യുന്നത് . അതുകൊണ്ട് തന്നെ
ഒരുപാട് അപ്ലിക്കേഷൻസ് ഉപയോഗിക്കാനും കസ്റ്റമൈസ് ചെയാനും സാധികുന്നതാണ് .
ഇതിൻ്റ ബാറ്ററിയെ കുറിച്ച് പറയുകയാണെങ്കിൽ
430 mAh ൻ്റെ ബാറ്ററി ആണ് ഇതിൽ കൊടുത്തിരിക്കുന്നത് അതുപോലെ തന്നെ ഇതിൽ ഫാസ്റ്റ് ചാർജിങ് ഉള്ളത് കൊണ്ട് വെറും 75 മിനുട്ട് കൊണ്ട് ഇത് ഫുൾ ചാർജ് ചെയ്യാൻ സാധിക്കും.
ഹാർട്ട് റേറ്റ് മോണിറ്ററിങ് , സ്ലീപ് മോണിറ്ററിംഗ് ഗെറ്റ്പ് റിമൈൻഡർ , ഡെയ്‌ലി ആക്ടിവിറ്റി റെക്കോർഡ് തുടങ്ങിയ
ഫിറ്റ്നസ് റിലേറ്റഡ് ആയിട്ടുള്ള ആക്ടിവിറ്റിസ് ഇതിൽ ചെയ്യാൻ സാധിക്കും.
കൂടാതെ കോൾസ് മാനേജ് ചെയ്യാനും മെസ്സേജ് അയക്കുവനും നോട്ടിഫിക്കേഷൻസ് റിസീവ് ചെയ്യാനും
ഗൂഗിൾ അസിസ്റ്റൻ്റ് തുടങ്ങിയ ഒട്ടനവധി ഫീച്ചറുകൾ ഓപ്പോ സ്മാർട്ട് വാച്ചിൽ ലഭ്യമാണ് .
1 Comments
Wow nice
ReplyDelete