ഇന്ത്യൻ വിപണിയിലേക്ക് ഓപ്പോ പുതിയ ബേസ് മോഡൽ പുറത്തിറക്കി
2022-ൽ ഓപ്പോ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യത്തെ മോഡലാണ് ഒപ്പോ A16k. ഒപ്പോ A15 -നു ശേഷം ബേസ് മോഡലിലേക്കായാണ് ഓപ്പോ A16k ഇന്ത്യൻ വിപണിയിലേയ്ക്ക് പുറത്തിറക്കിയിരിക്കുന്നത്.₹10490 ആണ് ഇതിൻ്റെ വില വരുന്നത്.
OPPO A16k സ്പെസിഫിക്കേഷൻ
ഒപ്പോ A16k - ൽ 6.52 ഇഞ്ച് വാട്ടർഡ്രോപ്പ് HD+ ഡിസ്പ്ലേ ആണ് കൊടുത്തിരിക്കുന്നത് . 1600*720 ആണ് ഈ മോഡലിന് സ്ക്രീൻ റെസലൂഷൻ വരുന്നത്. അതുപോലെതന്നെ ഓപ്പോയുടെ ബേസ് മോഡലായ A16k -ൽ
"All day eye care" എന്ന ഫീച്ചറും കൊടുത്തിട്ടുണ്ട്. അതിനാൽ ഒരുപാട് നേരം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് കണ്ണുകൾക്ക് വലിയ രീതിയിൽ സ്ട്രൈൻ ഉണ്ടാവുകയില്ല. 3D സ്ലീക് ഡിസൈൻ കൊടുത്തിരിക്കുന്ന ഈ മോഡലിന് 175gm
വെയിറ്റും 7.85mm തിക്നെസും ആണ് വരുന്നത്. Mediatek helio G35 ചിപ്സെറ്റ് ആണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത് .12nm ടെക്നോളജിയിൽ വർക്ക് ചെയ്യുന്ന ഈ മോഡലിൻ്റെ പ്രോസസറിൻ്റെറെ ക്ലോക്ക് സ്പീഡ് 2.3GHz വരുന്നുണ്ട് . 4230mAh ബാറ്ററി ബാക്കപ്പ് വരുന്ന ഈ മോഡലിൽ
തുടർച്ചയായി 19 മണിക്കൂർ വരെ വീഡിയോ കാണുവാനും , 52 മണിക്കൂർ വരെ പാട്ട് കേൾക്കുവാനും , 9 മണിക്കൂർ തുടർച്ചയായി ഗെയിം കളിക്കുവാനും ഉള്ള ബാറ്ററി ബാക്കപ്പ് ലഭിക്കും. കൂടാതെ സൂപ്പർ പവർ സേവിങ് മോഡ് , ഒപ്റ്റിമൈസഡ് നൈറ്റ് ചാർജിങ് തുടങ്ങിയ ഫീച്ചറുകളും ഇതിൽ കൊടുത്തിട്ടുണ്ട്.
ഇനി ഇതിൽ ബാഗ്രൗണ്ട് സ്ട്രീം എന്നാൽ പുതിയ ഒരു ഫീച്ചർ കൂടി കൊടുത്തിട്ടുണ്ട്
യൂട്യൂബ് പോലുള്ള അപ്ലിക്കേഷനുകൾ പ്ലേ കൊണ്ടിരിക്കുമ്പോൾ തന്നെ അത് ഓഫ് ആകാതെ മറ്റൊരു വിൻഡോയിലേക്ക് മാറ്റുവാൻ സാധിക്കുന്ന സവിശേഷതയാണിത്.
അതിനാൽ മൾട്ടിടാസ്കിങ് പോലുളള കാര്യങ്ങൾ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കും.
13 മെഗാപിക്സലിൻ്റെ 5p ലെൻസോഡ് കൂടിയ F/2.2 apurture ഉള്ള ക്യാമറയാണ് പുറകിൽ കൊടുത്തിരിക്കുന്നത് . f/2.4 apurture വരുന്ന 5 മെഗാപിക്സെലിൻ്റെ ഫ്രണ്ട് ക്യാമറയാണ് ഇതിൽ കൊടുത്തിരിക്കുന്നത്. ബ്ലാക്ക്,വൈറ്റ്, ബ്ലൂ എന്നീ 3 വ്യത്യസ്തമായ കോളേഴ്‌സിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് . അതുപോലെതന്നെ ആൻഡ്രോയ്ഡ് 11 ബേസ്ഡ് colorOS 11 സോഫ്റ്റ്‌വെയറിൽ ആണ് ഇത് പ്രവർത്തിക്കുന്നത്
2 Comments
Good
ReplyDeleteGood
ReplyDelete