പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സ്ആപ്പ് വാട്സാപ്പിൽ വോയിസ് മെസ്സേജ് അയക്കുന്നതിന് മുന്നേ റെക്കോർഡ് ചെയ്ത വോയിസ് ഇനി കേൾക്കാൻ സാധിക്കും
വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ വാട്സാപ്പിൻ്റെ പുതിയ അപ്ഡേറ്റ്.
വാട്സാപ്പിലെ വോയിസ് മെസ്സേജിൽ
വ്യത്യാസങ്ങൾ വരുത്തി കൊണ്ടാണ് ഈ സവിശേഷത വാട്സ്ആപ്പ് പുറത്തിറക്കിയത്.
ഉപഭോക്താക്കൾക്ക് പ്രയോജനകരമായ രീതിയിൽ ആണ് വാട്സ്ആപ്പ് നിലവിലെ അപ്ഡേറ്റ് കൊണ്ടുവന്നിരിക്കുന്നത്.
ഉപഭോക്താക്കളിൽ നിന്നും പുതിയ റിപ്പോർട്ടുകൾ ലഭിച്ചതിൻ്റെ ഭാഗമായാണ് വാട്ട്സ്ആപ്പ് വോയിസ് മെസ്സേജിൽ പുതിയ മാറ്റങ്ങൾ വരുത്തിയത്.
അതായത് വർഷങ്ങളായി ഉപഭോക്താക്കൾ വാട്സാപ്പിൽ വോയിസ് മെസ്സേജുകൾ ഉപയോഗിക്കാറുണ്ട്. പക്ഷേ ഈ വോയിസ് മെസ്സേജ് റെക്കോർഡ് ചെയ്തതിനുശേഷം ഉപഭോക്താക്കൾക്ക് അത് കേൾക്കുവാനുള്ള ഓപ്ഷൻ വാട്സാപ്പിൽ ഉണ്ടായിരുന്നില്ല . റെക്കോർഡ് ചെയ്ത വോയിസ് മെസ്സേജ് സെൻറ് ചെയ്യുവാനും ഡിലീറ്റ് ചെയ്യുവാനുമുള്ള ഓപ്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് റെക്കോർഡ് ചെയ്ത വോയിസ് മെസ്സേജിൽ എന്തെങ്കിലും തെറ്റുണ്ടോ എന്ന് പരിശോധിക്കുവാനും ഉപഭോക്താവിനു സാധിക്കില്ല .
എന്നാൽ വാട്സ്ആപ്പ്ൻ്റെ
പുതിയ അപ്ഡേറ്റിൽ ഇതിനെല്ലാം മാറ്റങ്ങൾ വന്നിരിക്കുന്നു.
വാട്സാപ്പിലെ പുതിയ സവിശേഷത "വോയിസ് മെസ്സേജ് പ്രിവ്യൂ"
വാട്സാപ്പിലെ പുതിയ സവിശേഷതയായ "വോയിസ് മെസ്സേജ് പ്രിവ്യൂ" എന്ന അപ്ഡേറ്റ്ലൂടെ ഉപഭോക്താക്കൾ അയക്കുന്ന വോയിസ് മെസ്സേജ് റെക്കോർഡ് ചെയ്ത ശേഷം കേട്ട് നോക്കുവാനുള്ള ഓപ്ഷൻ കൂടി വോയിസ് മെസ്സേജിൽ വാട്ട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നു . അതുകൊണ്ടുതന്നെ ഉപഭോക്താക്കൾ അയക്കുന്ന വോയിസ് മെസ്സേജ് പരിശോധിച്ചു നോക്കിയതിനുശേഷം മറ്റൊരാൾക്ക് മെസ്സേജ് അയക്കുവാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നു.
"വോയിസ് മെസ്സേജ് പ്രീവ്യൂ" ഉപയോഗിക്കേണ്ട വിധം
1. ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഒരു വാട്സ്ആപ്പ് കോൺടാക്ട് നിൻറെ ചാറ്റ് ഓപ്പൺ ചെയ്യുക
2. അതിനുശേഷം മൈക്രോഫോൺ ബട്ടൺ സ്പർശിച്ച് വോയിസ് അയക്കുന്നതിനു പകരം, ബട്ടൺ അമർത്തിപ്പിടിച്ച് മുകളിലേക്ക് സ്വൈപ്പ് ചെയ്യുക
3. ഇത് വോയിസ് മെസ്സേജിനെ റെക്കോർഡിങ് മോഡിലേക്ക് ലോക്ക് ചെയ്യും
4. ഇനി വോയിസ് റെക്കോർഡ് ചെയ്യാം. പുതിയ അപ്ഡേറ്റ് ചെയ്ത വാട്സ്ആപ്പ് ആണെങ്കിൽ അതിൽ റെക്കോർഡ് ചെയ്ത വോയിസ് മെസ്സേജ് കേൾക്കുവാൻ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കും.
2 Comments
thanks for the information
ReplyDeleteThanks bro
ReplyDelete