ഒപ്പോയുടെ ഏറ്റവും ലേറ്റസ്റ്റ് മോഡൽ ആയ ഓപ്പോ Find X3 pro എന്ന മോഡലിൽ ആണ് ഒപ്പോ വയർലെസ് ചാർജിങ് ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്.
4500 mAh ബാറ്ററി കപ്പാസിറ്റി ഉള്ള ഈ മോഡലിൽ 30W AirVOOC വയർലെസ് ഫ്ലാഷ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.
AirVOOC വയർലെസ് ഫ്ലാഷ് ചാർജിങ് ഉപയോഗിച്ച് oppo find x3 pro ചാർജ് ചെയ്യുകയാണെങ്കിൽ 84 മിനിറ്റ് കൊണ്ടാണ് സ്മാർട്ട്ഫോൺ ഫുൾ ചാർജ്ജ് ആവുക.
വയർലെസ് ചാർജിങ് സ്മാർട്ട്ഫോണുകളിൽ എങ്ങനെ പ്രവർത്തിക്കുന്നു.
വയർലെസ് ചാർജിങ് അഥവാ ഇൻഡക്ഷൻ ചാർജിങ് എന്നത് ഒരു വയർലെസ് പവർ ട്രാൻസ്ഫറിങ് ആണ്. അതുകൊണ്ടുതന്നെ പോർട്ടബിൾ ഡിവൈസുകൾ കണക്ട് ചെയ്യുവാൻ ആണ് കൂടുതലായും ഈ ചാർജിങ് ടെക്നോളജി ഉപയോഗിച്ചുവരുന്നത്.
ചാർജിങ് സ്റ്റേഷനുകളുടെ അടുത്തോ
ചാർജിങ് പാഡുകളുടെ മുകളിലോ വച്ചാണ് ഈ പോർട്ടബിൾ ഡിവൈസുകൾ ചാർജ് ചെയ്യപ്പെടുന്നത്. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനം എന്തെന്നാൽ പോർട്ടബിൾ ഡിവൈസുകളുമയി ഒരു ഫിസിക്കൽ വയർ കണക്ഷനുകളുടെ ആവശ്യകത വരുന്നില്ല എന്നതാണ്.
പാഡുകളിൽ നിന്നും ഉണ്ടാകുന്ന കാന്തിക വലയത്തെ ഒരു ഇലക്ട്രിക് കറണ്ട് ആക്കി മാറ്റിയതിനുശേഷം . പോർട്ടബിൾ ഡിവൈസുകളിൽ ഫിക്സ് ചെയ്തിരിക്കുന്ന ഇൻഡക്ഷൻ കോയിലുകൾ ബാറ്ററിയിലേക്ക് കടത്തിവിട്ട് ചാർജിങ് സാധ്യമാകുന്നു.
1 Comments
Good information
ReplyDelete