Header Ads Widget

Responsive Advertisement

Advertisement

RAM Expansion ചെയ്തുകൊണ്ട് ഫോണിൻറെ പെർഫോമൻസ് കൂട്ടാം

ലോകമെമ്പാടുമുള്ള സ്മാർട്ഫോണുകളിൽ പുതിയതായി പുറത്തിറങ്ങിയ സവിശേഷതയാണ് 

"RAM EXPANSION


ഒരു സ്മാർട്ട്ഫോണിൻ്റെ പെർഫോമൻസ്
അതിലെ RAM-ൻ്റെ സൈസ്നോട് അനുബന്ധം ആയിട്ടാണ് ഉള്ളത്. അതുപോലെ ഒരു സ്മാർട്ഫോണിലെ ആപ്ലിക്കേഷൻസ് റൺ ചെയ്യാനുള്ള മെമ്മറി കൂടിയാണ് RAM എന്നത് .
അതുകൊണ്ടുതന്നെ കുറഞ്ഞ RAM ഉള്ള സ്മാർട്ട്ഫോണുകൾ ഹാങ്ങ് ആവാനുള്ള സാധ്യത കൂടുതലാണ്. 
RAM എന്നത് ഒരു volatile മെമ്മറിയാണ് . (അതായത് അസ്ഥിരമായ മെമ്മറി) അതിനാൽ RAM-ൽ ഉള്ള വിവരങ്ങൾ അതുമായി ബന്ധപ്പെട്ട പ്രവർത്തനം കഴിയുന്നതോടു കൂടി നഷ്ടപ്പെടുന്നു .

എന്താണ് RAM EXPANSION ?

സ്മാർട്ട്ഫോണുകളിൽ ഉള്ളതിനേക്കാൾ RAM കൂടുതലായി വേണ്ടി വരുന്ന സാഹചര്യത്തിൽ ഇൻ്റേണൽ സ്റ്റോറേജിൻ്റെ സൈസിൽ നിന്നും കുറച്ചു മെമ്മറി RAM ആയി ഉപയോഗിച്ച് പ്രവർത്തനങ്ങൾ നടത്തുന്ന പ്രക്രിയയാണ് RAM EXPANSION .
ഇങ്ങനെ ram എക്സ്പാൻ്റ് ചെയ്തു ഉപയോഗിക്കുന്നതിലൂടെ സ്മാർട്ട്ഫോണിൻ്റെ നിലവിലുള്ള പെർഫോമൻസ് കൂട്ടാൻ സാധിക്കുകയും . സ്മാർട്ട്ഫോണിൽ RAM-ൻ്റെ പ്രവർത്തനം കൂടുതലായി വേണ്ടിവരുന്ന സമയങ്ങളിൽ സ്മാർട്ട്ഫോൺ ഹാങ്ങിങ് ഇല്ലാതെ പ്രവർത്തിക്കുകയും ചെയ്യും.

സ്മാർട്ഫോണുകളിൽ റാം എക്സ്പാൻഷൻ എങ്ങനെ ചെയ്യാം

RAM EXPANSION സവിശേഷത ലഭ്യമായിട്ടുള്ള ഫോണുകളിൽ താഴെ പറയുന്ന രീതിയിൽ ram Expansion ഫീച്ചർ ഉപയോഗിക്കാവുന്നതാണ്.

Settings -> About phone -> Ram -> Enable Ram Expansion

Post a Comment

0 Comments

Looped Slider