Vivo V21 നു ശേഷം v സീരീസിലെ ഏറ്റവും പുതിയ മോഡലായ V 23 , V23 pro എന്നീ മോഡലുകൾ ജനുവരി 5 ന് ഇന്ത്യൻ വിപണിയിലേക്ക് പുറത്തിറക്കാൻ ഒരുങ്ങുകയാണ്.
Vivo V23 pro സവിശേഷതകൾ
6.58 ഇഞ്ച് Full HD+ കർവെഡ് AMOLED ഡിസ്പ്ലേയിൽ 90hz റിഫ്രഷ് റേറ്റ് ഈ മോഡലിൽ കൊടുത്തിരുന്നു . അതുപോലെതന്നെ ഡ്യൂവൽ ഫ്രണ്ട് ക്യാമറയോട് കൂടിയ നോച് സ്ക്രീൻ ആണ് v 23 pro യിൽ വരുന്നത്. 50MP + 8MP ഡ്യുവൽ സെൽഫി ക്യാമറയിൽ 50MP മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയുമാണ് വരുന്നത്. 108MP + 8MP +2MP ട്രിപ്പിൾ റിയർ ക്യാമറയാണ് V23 Pro യിൽ കൊടുത്തിരിക്കുന്നത്. ഇതിൽ
2 മെഗാപിക്സൽ മാക്രോ ലെൻസും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും 108 മെഗാപിക്സൽ മെയിൻ ലെൻസും ആയിട്ടാണ് കൊടുത്തിരിക്കുന്നത്.കൂടാതെ 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4300 mAh ബാറ്ററി ബാക്കപ്പും ഈ മോഡലിൽ വരുന്നു. അതുപോലെ 5G ചിപ്സെറ്റ് ആയ മീഡിയടെക് ഡിമെൻസിറ്റി 1200 പ്രോസസറാണ് vivo v23 pro യിൽ കൊടുത്തിട്ടുള്ളത് ഇത് 6 നാനോമീറ്റർ ടെക്നോളജിയിൽ ആയിരിക്കും ക്കും പ്രവർത്തിക്കുക.
ആൻഡ്രോയ്ഡ് 12 ന് അടിസ്ഥാനമാക്കിയുള്ള
funtouch OS 12 -ൽ ആയിരിക്കും ഈ മോഡൽ റൺ ചെയ്യുക.
അതുപോലെതന്നെ രണ്ടു വ്യത്യസ്തമായ കളേഴ്സ്ൽ ആയിരിക്കും V23 Pro പുറത്തിറങ്ങുക.
സൺഷൈൻ ഗോൾഡ്
സ്റ്റാർഡസ്റ്റ് ബ്ലാക്ക്
ടിപ്സ്റ്റർ പറയുന്നതനുസരിച്ച് V23 Pro 5g യുടെ വില ഇന്ത്യൻ വിപണികളിൽ ഏകദേശം 37000 രൂപയും 40000 രൂപയ്ക്കും ഇടയിലായിരിക്കും.
0 Comments