ഇനി ടൈപ്പ് സി യു എസ് ബി കേബിളുകളുടെ കാലം
സ്മാർട്ട്ഫോണുകളിൽ മൈക്രോ യുഎസ്ബി കേബിളുകൾ മാറ്റി type-c യുഎസ്ബി ചാർജിംഗ് കേബിളുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഏകദേശം രണ്ടു വർഷത്തിനു മുകളിലായി . അതിനു കാരണം ടൈപ് സി യുഎസ്ബി ചാർജിങ് കേബിളുകളുടെ ഗുണങ്ങൾ തന്നെയാണ്.
എന്താണ് ടൈപ്പ് സി , യു എസ് ബി കേബിൾ
ഒരൊറ്റ കേബിളിൽ ഡാറ്റയും പവറും കൈമാറുന്നതിനുള്ള കണക്ടർ ആണ് type-c കേബിൾ
Type-c ചാർജിങ് കേബിളുകളുടെ ഗുണങ്ങൾ
ഒരു ടൈപ്പ് സി കേബിളിന് 100 വാട്സ് പവർ വരെ കടത്തിവിടാനുള്ള ശേഷിയുണ്ട്. അതായത് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകളിൽ ആദ്യം മൈക്രോ യുഎസ്ബി കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യുന്നതിനേക്കാൾ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ടൈപ്പ് സി ഉപയോഗിച്ച് ചാർജ് ചെയ്യാൻ സാധിക്കും . കൂടാതെ 7 ലയർ പിന്നുകൾ ടൈപ്പ് സി കേബിളുകളിൽ അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ സ്മാർട്ട് ഫോണുകൾ ചാർജ് ചെയ്യുന്നത് കൂടാതെ വളരെ വേഗത്തിൽ തന്നെ ഡാറ്റാ ട്രാൻസ്ഫർ നടത്തുവാനും ടൈപ്പ് സി കേബിളുകൾ ഉപയോഗിക്കുന്നു . ഒരു സെക്കൻഡിൽ 10 GB വരെ ഡാറ്റ ട്രാൻസ്ഫർ ചെയ്യുവാൻ ടൈപ്പ് സി കേബിളുകൾക്ക് സാധിക്കുന്നു. അതുപോലെതന്നെ എന്നെ കൂടുതൽ പവറിൽ ചാർജ് ചെയ്യുവാനും ടൈപ് സി കേബിളുകൾ ഉപയോഗിക്കാം.
മുകളിൽ പറഞ്ഞതുപോലെ ഡാറ്റാ ട്രാൻസ്ഫറിങ് , സ്മാർട്ട്ഫോണിൽ നിന്ന് കമ്പ്യൂട്ടറിലേക്കോ , സ്മാർട്ട് ഫോണിൽ നിന്ന് സ്മാർട്ട് ഫോണിലേക്കോ വളരെ വേഗത്തിൽ തന്നെ ഡാറ്റ ട്രാൻസ്ഫർ ചെയ്യുവാൻ ടൈപ്പ് സി കേബിളുകക്ക് സാധിക്കുന്നു. അതുപോലെതന്നെ മൈക്രോ യുഎസ്ബി കേബിളുകൾ ഉപയോഗിച്ച് സ്മാർട്ട് ഫോൺ ചാർജ് ചെയ്യുമ്പോൾ കേബിളിൻറെ മാറ്റം സ്മാർട്ട് ഫോണിലേക്ക് മാറി കണക്ക് ചെയ്യുകയാണെങ്കിൽ സ്മാർട്ട് ഫോണിൻറെ ചാർജിങ് സോക്കറ്റ് കംപ്ലൈൻറ് വരാൻ ചാൻസ് കൂടുതലാണ്. എന്നാൽ ടൈപ്പ് സി കേബിൾ ഉപയോഗിച്ച് സ്മാർട്ട് ഫോൺ ചാർജ് ചെയ്യുകയാണെങ്കിൽ സ്മാർട്ട് ഫോണിൻറെ ചാർജിങ് പോർട്ടിലേക്ക് ഏതുരീതിയിൽ വേണമെങ്കിലും കണക്ട് ചെയ്യാൻ സാധിക്കുന്നതാണ്.
1 Comments
good information
ReplyDelete